താൻ പോടോ; കാക്കിയിട്ട് എസ്.എഫ്.ഐക്കാരുടെ മെക്കിട്ട് കയറുന്നോ..? പാലായിൽ എസ് ഐയെ പരസ്യമായി അപമാനിച്ച് എസ് എഫ് ഐ നേതാവ്; കൊച്ചിയിൽ നടുറോഡിൽ പൊലീസിനെ വെല്ലുവിളിച്ച് ഗുണ്ടകൾ: വൈറലായ വീഡിയോകൾക്ക് പിന്നിൽ
സ്വന്തം ലേഖകൻ
കോട്ടയം: വിദ്യാർത്ഥി സംഘർഷം നടക്കുന്നതറിഞ്ഞ് കോളജ് ക്യാമ്പസിലേക്ക് എത്തിയ എസ് ഐയെ തടഞ്ഞ് അസഭ്യം പറഞ്ഞ് എസ് എഫ് ഐ നേതാവിന്റെ ഗുണ്ടായിസം. മുണ്ടും മടക്കിക്കുത്തി , അച്ഛന്റെ പ്രായമുള്ള എസ് ഐയെ പിടിച്ച് തളളിയ എസ് എഫ് ഐ യുടെ നേതാവ് വിദ്യാർത്ഥികളെയും പൊലീസുകാരെയും ഭീഷണിപ്പെടുത്തുന്നുമുണ്ട്. പാലാ പോളിടെക്നിക് കോളജിൽ വിദ്യാർത്ഥി സംഘർഷം തടയാൻ എത്തിയ പൊലീസുകാർക്ക് നേരെയാണ് കുട്ടി നേതാവിന്റെ ഗുണ്ടായിസം. വീഡിയോ ഇങ്ങനെ –
കോളജിനുളളിൽ വിദ്യാർത്ഥി സംഘർഷം നടക്കുന്നത് അറിഞ്ഞാണ് പാലാ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പൊലീസ് സംഘം കോളജിൽ എത്തിയത്. എസ്.എഫ്.ഐ പ്രവർത്തകരും ഒരു സംഘം വിദ്യാർത്ഥികളും ഏറ്റുമുട്ടുന്നതാണ് ഇവിടെ കണ്ടത്. ഇതേ തുടർന്ന് സംഘർഷത്തിന്റെ വീഡിയോ പകർത്തിയ പൊലീസ് സംഘം ഇരു വിഭാഗത്തെയും സമാധാനിപ്പിച്ച് പറഞ്ഞ് വിടാൻ ശ്രമിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടയിലും പ്രകോപനപരമായി സംസാരിച്ച വിദ്യാർത്ഥി നേതാവിനോട് ശാന്തനാകാൻ എസ് ഐ ആവശ്യപ്പെടുമ്പോഴാണ് ഇയാൾ ക്ഷുഭിതനാകുന്നതും എസ്ഐയെ പിടിച്ച് തള്ളുന്നതും. കാക്കിയിട്ട് നിന്ന എസ്ഐയ്ക്ക് നേരെ ചീറിയടുക്കുന്നതും പരസ്യമായി ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ തന്നെ വ്യക്തമാണ്. പൊലീസുകാരെയും മറ്റ് രണ്ട് വിദ്യാർത്ഥികളെയും ഇതേ നേതാവ് വിരട്ടുന്നുമുണ്ട്.
ബുധനാഴ്ച ഉച്ചയ്ക്ക് ഹൈക്കോടതി ജംഗ്ഷനിൽ നടന്ന ഗുണ്ടാ ആക്രമണത്തിന്റെ വീഡിയോ ആണ് മറ്റൊന്ന്. ഹൈക്കോടതി ജംഗ്ഷനിൽ സോഡാക്കുപ്പി പൊട്ടിച്ചെറിഞ്ഞ ഗുണ്ടാ മാഫിയ അക്രമി സംഘം, പൊലീസുകാരെ വെല്ലുവിളിക്കുന്ന വീഡിയോ ഇങ്ങനെ –