video
play-sharp-fill

വൈക്കത്തെ ഗുണ്ടയ്ക്ക് പിന്നാലെ വീട്ടുകാരുടെയും അടി പൊലീസിന് : ആശുപത്രിയിൽ നിന്നും ഗുണ്ടാ നേതാവിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പൊലീസുകാരെ ഭാര്യയും അമ്മയും ചേർന്ന് കടിച്ച് പരിക്കേൽപ്പിച്ചു: പൊലീസുകാരെ ആക്രമിച്ചത് ഗുണ്ടാ നേതാവ് ലങ്കോയുടെ ഭാര്യയും അമ്മയും ചേർന്ന്

വൈക്കത്തെ ഗുണ്ടയ്ക്ക് പിന്നാലെ വീട്ടുകാരുടെയും അടി പൊലീസിന് : ആശുപത്രിയിൽ നിന്നും ഗുണ്ടാ നേതാവിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പൊലീസുകാരെ ഭാര്യയും അമ്മയും ചേർന്ന് കടിച്ച് പരിക്കേൽപ്പിച്ചു: പൊലീസുകാരെ ആക്രമിച്ചത് ഗുണ്ടാ നേതാവ് ലങ്കോയുടെ ഭാര്യയും അമ്മയും ചേർന്ന്

Spread the love

ക്രൈം ഡെസ്ക്

കോട്ടയം: പൊലീസുകാരനെ പങ്കായത്തിന് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിടിയിലായ പ്രതിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത ശേഷം അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പൊലീസുകാരെ പ്രതിയുടെ ഭാര്യയും അമ്മയും ചേർന്ന് ആക്രമിച്ചു. പൊലീസുകാരെ കടിച്ചും അടിച്ചുമാണ് ഇരുവരും ആക്രമിച്ചത്. പ്രതിയുടെ ആക്രമണത്തിൽ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന് കടിയേറ്റു.

വൈക്കത്ത് പൊലീസ് ഉദ്യോഗസ്ഥനെ തലയ്ക്കടിച്ച് വീഴ്ത്തിയ കാപ്പാ കേസിലെ പ്രതി വൈക്കം ഉല്ലല പൂവം ഓണശേരിയിൽ വീട്ടിൽ അഖിൽ (ലെങ്കോ – 23) ന്റെ ഭാര്യയും അമ്മയും ചേർനാണ് പൊലീസുകാരെ ആക്രമിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത ശേഷം ഇയാളെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പൊലീസ് സംഘത്തെയാണ് ഭാര്യയും അമ്മയും ചേർന്ന് ആക്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ ലെങ്കോയുടെ അമ്മ വൈക്കം ഉല്ലല പൂവം ഓണശേരിയിൽ കുമാരി (46) , ഇയാളുടെ ഭാര്യ അപർണ (22) എന്നിവരെ ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ അനൂപ് ജോസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം ഉണ്ടായത്.

കഴിഞ്ഞ ദിവസം വൈക്കത്ത് തന്നെ പിടിക്കാൻ എത്തിയ വൈക്കം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ റെജിമോനെ ലെങ്കോ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. ഈ കേസിൽ ലെങ്കോയെ പിടികൂടാനുള്ള ശ്രമത്തിനിടെ ഇയാൾക്ക് പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് ലെങ്കോയെ ആദ്യം വൈക്കം താലൂക്ക് ആശുപത്രിയിലും , പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തുടർന്ന് ഡോക്ടർമാർ പരിശോധിച്ച ശേഷം ലെക്കോയ്ക്ക് കാര്യമായ പരിക്കില്ലെന്ന് കണ്ടെത്തി. തുടർന്ന് രാവിലെ പത്തു മണിയോടെ ലെങ്കോയെ ആശുപത്രിയിൽ നിന്നും വിട്ടയക്കാനും , അറസ്റ്റ് രേഖപ്പെടുത്താനും തീരുമാനിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത് വാഹനത്തിലേയ്ക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളുടെ അമ്മയും, ഭാര്യയും അക്രമാസക്തരായത്.

പൊലീസുകാരെ അടിച്ചും കടിച്ചും തലയ്ക്കടിച്ചും ഇരുവരും ഭീഷണി മുഴക്കി. ഇതോടെ ഗാന്ധിനഗർ എസ് ഐ ടി.എസ് റെനീഷിന്റെ നേതൃത്വത്തിൽ വനിതാ പൊലീസുകാർ അടങ്ങുന്ന സംഘം ഇരുവരെയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. പൊലീസുകാരെ ആക്രമിച്ചതിനും കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ഇരുവർക്കും എതിരെ കേസെടുത്തു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.