പിടികൂടാൻ ശ്രമിക്കുന്നതിനിടെ ആക്രമണം; ഗുണ്ടാ നേതാവ് ജാങ്കോ കുമാറിൻ്റെ കുത്തേറ്റ് എസ്‌ഐമാര്‍ക്ക് പരിക്ക്

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറയില്‍ പൊലീസുകാര്‍ക്ക് നേരെ ഗുണ്ടാ നേതാവിന്‍റെ ആക്രമണം.

വലിയതുറയിലെ രണ്ട് എസ് ഐമാക്കാണ് ഗുണ്ടയുടെ കുത്തേറ്റത്.
തലസ്ഥാനത്തെ ഗുണ്ടാ നേതാവായ ജാങ്കോ കുമാറാണ് രണ്ട് എസ്‌ഐമാരെ കുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജാങ്കോയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാര്‍ക്ക് കുത്തേറ്റത്. മൂന്ന് ദിവസം മുൻപാണ് ജാങ്കോ കുമാര്‍ ജയിലില്‍ നിന്ന് ഇറങ്ങിയത്.

ഉച്ചക്ക് ഇയാള്‍ ഒരു ഹോട്ടല്‍ ഉടമയെയും ആക്രമിച്ചിരുന്നു.