ജില്ലയെ ക്രിമിനൽ മുക്തമാക്കാൻ കച്ചകെട്ടി ജില്ലാ പൊലീസ്: കവർച്ച അടക്കം നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി: കാപ്പ ചുമത്തിയത് ഏഴാച്ചേരി സ്വദേശിയായ ക്രിമിനലിനെതിരെ
തേർഡ് ഐ ബ്യൂറോ
കോട്ടയം: ജില്ലയിലെ ക്രിമിനൽ ഗുണ്ടാ സംഘങ്ങൾക്കെതിരായ ജില്ലാ പൊലീസിന്റെ ക്ലീൻ കോട്ടയം പരിപാടിയുടെ ഭാഗമായി ഗുണ്ടകളെ കാപ്പചുമത്തി അകത്താക്കുന്ന പൊലീസിന്റെ നടപടി തുടരുന്നു. നിരവധി ക്രിമിനൽ ഗുണ്ടാ കേസുകളിൽ പ്രതിയായ ഏഴാച്ചേരി സ്വദേശിയായ ഗുണ്ടയെയാണ് പൊലീസ് അകത്താക്കിയത്.
ക്രിമിനലും കോട്ടയം എറണാകുളം ജില്ലകളിൽ മോഷണം പിടിച്ചുപറി, കവർച്ച, വധശ്രമം തുടങ്ങി 15 ഓളം കേസ്സുകളിൽ പ്രതിയുമായ ഏഴാച്ചേരി വെള്ളിലേപ്പള്ളി കുന്നേൽ വീട്ടിൽ വിഷ്ണു പ്രശാന്തിനെയാണ് പൊലീസ് കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലാ കളക്ടറാണ് ഇയാളെ കാപ്പ ചുമത്തി ചുമത്തി കരുതൽ തടങ്കലിൽ പാർപ്പിക്കാ്ൻ ഉത്തരവിറക്കിയത്. ഇതേ തുടർന്നു വിഷ്ണു പ്രശാന്തിനെ രാമപുരം പോലീസ് അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കി.
കൂത്താട്ടുകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സ്വർണ്ണമാല കവർച്ച കേസ്സിൽ അറസ്റ്റ് ചെയ്യപ്പെട്ട് ആലുവ സബ് ജയിലിൽ വിചാരണ തടവുകാരനായി കഴിയുകയാണ് ഇയാൾ ഇപ്പോൾ. ഇതിനിടെയാണ് ഇയാൾക്കെതിരെ കാപ്പ കൂടി ചുമത്തിയിരിക്കുന്നത്. സമാന കുറ്റകൃത്യങ്ങൾക്ക് മുൻപ് ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള വിഷ്ണു പ്രശാന്ത് ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്തതിന് കടുത്തുരുത്തി, ചോറ്റാനിക്കര, മൂവാറ്റുപുഴ, പിറവം, ഹിൽപാലസ് എന്നീ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കവർച്ച കേസ്സുകളിൽ പ്രതിയുമാണ്.
ജില്ലയിൽ തുടർച്ചയായി പൊതുജന സമാധാനലംഘന പ്രവർത്തനങ്ങൾ നടത്തിയും ഗുണ്ടാ പ്രവർത്തനങ്ങളിൽ എർപ്പെട്ടും വരുന്നവർക്കെതിരെ കാപ്പാ ഉൾപ്പെടെയുള്ള ശക്തമായ നിയമ നടപടികൾ തുടർന്നും സ്വീകരിക്കുന്നതാണ്.