
കാപ്പ ചുമത്തിയിട്ടും സുരേഷ് അടങ്ങിയില്ല: ആറു മാസത്തോളം സുരേഷ് ജില്ലയിൽ പുറത്തിറങ്ങിയത് മണർകാട് പൊലീസ് സ്റ്റേഷനിൽ എഴുതി വച്ച ശേഷം; കാപ്പ ചുമത്താനുള്ള നീക്കം അട്ടിമറിച്ചത് കോൺഗ്രസ് മന്ത്രിയായിരുന്ന ഉന്നതൻ: നടപടിയെടുത്തത് എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം
ക്രൈം ഡെസ്‌ക്
കോട്ടയം: ബ്ലേഡ് മാഫിയ ഇടപാടുകളും, തട്ടിപ്പുകളുമായി കളം നിറഞ്ഞു നിന്ന സുരേഷിനെ ഒതുക്കാൻ പൊലീസ് ഗുണ്ടാ ആക്ടിൽ പെടുത്തിയിട്ടും സുരേഷ് ഒതുങ്ങിയില്ല. ജില്ലയിൽ നിന്നും നാടുകടത്താനും, കരുതൽ തടങ്കലിലാക്കി ജയിലിൽ അടയ്ക്കാനും ശ്രമിച്ചെങ്കിലും ഉന്നത സ്വാധീനത്തിലൂടെ സുരേഷ് പുറത്തിറങ്ങുകയായിരുന്നു.
നേരത്തെ സുരേഷിന്റെ ഗുണ്ടാ മാഫിയ ഇടപാടുകൾ പരിധികൾ എല്ലാം വിട്ടു വളർന്നതോടെയാണ് പൊലീസ് ഇയാൽക്കെതിരെ കാപ്പ ചുമത്താൻ തീരുമാനിച്ചത്. ഭൂമി തട്ടിപ്പും, ബ്ലേഡ് മാഫിയ ഇടപാടുകളും അടക്കം 26 ഓളം കേസുകളിൽ ഇയാൾ പ്രതിയാണ് എന്നു കാട്ടി സുരേഷിനെ കരുതൽ തടങ്കലിലാക്കുന്നതിനായി ജില്ലാ പൊലീസ് റിപ്പോർട്ട് തയ്യാറാക്കി ജില്ലാ കളക്ടർക്കു സമർപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ കളക്ടർ നടപടിയെടുക്കാൻ പേപ്പറിൽ ഒപ്പിടും മുൻപ് വിളി വേറെയെത്തി. തിരുവനന്തപുരത്തെ കോൺഗ്രസ് മന്ത്രിയുടെ ഓഫിസിൽ നിന്നാണ് അന്ന് കാപ്പ ചുമത്താതിരിക്കാൻ വിളി എത്തിയത്. തുടർന്നു, ആറു മാസത്തോളം ഈ നടപടി വലിച്ചു നീട്ടിക്കൊണ്ടു പോയി. കഴിഞ്ഞ ആറു മാസമായി കേസുകളൊന്നുമില്ലെന്നു വാദിച്ച് അന്ന് സുരേഷ് കാപ്പയിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ടു.
തുടർന്നു, പിണറായി സർക്കാർ അധികാരം ഏറ്റെടുത്ത ശേഷം ജില്ലയിൽ സുരേഷ് പ്രതിയായ കേസുകൾ ചൂണ്ടിക്കാട്ടി കൊച്ചി റേഞ്ച് ഐജിയ്ക്കു കാപ്പ ചുമത്തുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുരേഷിനെ ജില്ലയിൽ നിന്നും നാട് കടത്താൻ തീരുമാനിച്ചു. എന്നാൽ, താൻ വൃക്കരോഗിയാണെന്നും കിംസിലും, കാരിത്താസിലും മാതായിലുമായാണ് ചികിത്സ നടത്തുന്നതെന്നും വാദിച്ച് ഇയാൾ നാടുകടത്തൽ ഒഴിവാക്കി.
ഇതിനു ശേഷം നല്ല നടപ്പ് വിധിച്ച ഐ ജി ജില്ലയ്്ക്കു പുറത്തോ, മറ്റേതെങ്കിലും സ്ഥലത്തോ പോകണമെങ്കിൽ മണർരകാട് പൊലീസ് സ്റ്റേഷനിൽ നിന്നും അനുവാദം വാങ്ങണമെന്ന നിർദേശം വച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സ്റ്റേഷനിൽ എഴുതി വച്ച ശേഷമാണ് മാലം സുരേഷ് നേരത്തെ വീട്ടിൽ നിന്നും പുറത്തിറങ്ങിയിരുന്നത്. ഇതിനിടെയാണ് ഇപ്പോൾ മണർകാട് മാലം സുരേഷ് സെക്രട്ടറിയായ ക്രൗൺ ക്ലബിൽ നിന്നും ചീട്ടുകളി പിടികൂടിയത്.