ഭാര്യയുടെ കാമുകനെ വെട്ടി കൊന്ന് മാങ്ങാനം പാലത്തിനടിയിൽ തള്ളിയ ഗുണ്ട കമ്മൽ വിനോദിനെ കാപ്പ ചുമത്തി ജയിലിലടച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഭാര്യയുടെ കാമുകനെ വെട്ടി കൊന്ന് ഒരു ഭാഗം മാങ്ങാനം പാലത്തിനടിയിലും ബാക്കി മാങ്ങാനം കലുങ്കിന് സമീപം ചതുപ്പിലും തള്ളിയ ഗുണ്ട കമ്മൽ വിനോദിനെ കാപ്പ ചുമത്തി ജില്ലാ പൊലീസ് ജയിലിലടച്ചു.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പുതുപ്പള്ളി തച്ചുകുന്ന് കോളനി വെട്ടിമറ്റം കമ്മല്‍ വിനോദ് എന്നു വിളിക്കുന്ന എ.ആര്‍.വിനോദ് കുമാറിനെയാണ് കാപ്പ ചുമത്തി കരുതല്‍ തടങ്കലിലാക്കിയത്. ഈസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2017-ല്‍ സന്തോഷ് എന്നയാളെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മാങ്ങാനം ഭാഗത്ത് ചതുപ്പില്‍ ഉപേക്ഷിച്ച കേസില്‍ പ്രതിയായ വിനോദ് കുമാറിനെതിരെ സമീപകാലത്ത് കോട്ടയം ഈസ്റ്റ്, പാമ്പാടി പൊലീസ് സ്റ്റേഷനുകളില്‍ വധശ്രമം, സ്ത്രീകളെ അപമാനിക്കല്‍, ആക്രമിച്ച്‌ ഗുരുതര പരിക്കേല്‍പ്പിക്കല്‍, വസ്തുവകകള്‍ക്ക് നാശനഷ്ടം വരുത്തല്‍ എന്നീ കുറ്റകൃത്യങ്ങള്‍ക്കും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.