
ഗുണ്ടാവിളയാട്ടവും കൊലപാതകപരമ്പരകളും പെരുകുന്നു; സംസ്ഥാന പൊലീസ് ഉന്നത തലത്തിൽ വൻ അഴിച്ചുപണി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഗുണ്ടാവിളയാട്ടവും കൊലപാതകപരമ്പരകളും അക്രമങ്ങളും അരങ്ങ് തകര്‍ക്കുന്നതിനിടെ സംസ്ഥാന പൊലീസില്‍ അഴിച്ചുപണി.
സംസ്‌ഥാനത്തെ രാഷ്‌ട്രീയകൊലപാതകങ്ങളും ഗുണ്ടാ-മാഫിയ അഴിഞ്ഞാട്ടവുമാണ് പോലീസ് ഉന്നതതലത്തില്‍ അഴിച്ചുപണിക്കു സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
തിരുവനന്തപുരം റേഞ്ച് ഐ.ജിയായി പി. പ്രകാശിനെയും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായി സ്പര്‍ജന്‍ കുമാറിനെയും നിയമിച്ചു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായിരുന്ന ഐ.ജി ബല്‍റാംകുമാര്‍ ഉപാദ്ധ്യായ, മഹിപാല്‍ യാദവ് എന്നിവര്‍ക്ക് എ.ഡി.ജി.പിമാരായി സ്ഥാനക്കയറ്റം നല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദക്ഷിണമേഖലാ ഐ.ജിയായിരുന്ന ഹര്‍ഷിത അട്ടല്ലൂരിയെ ഇന്റലിജന്‍സ് ഐ.ജിയായി മാറ്റി. ഇന്റലിജന്‍സ് ഐ.ജിയായി നിയമിക്കപ്പെടുന്ന ആദ്യവനിതയാണു ഹര്‍ഷിത.
തിരുവനന്തപുരം കമ്മിഷണറായിരിക്കേ പ്രകാശ് മികച്ച പ്രകടനം കാഴ്‌ചവച്ചിരുന്നു. ജില്ലയ്‌ക്കു പുറത്തുള്ള ഗുണ്ടകളെയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം പിടികൂടിയിരുന്നു. സംസ്‌ഥാന പോലീസ് മേധാവി തയാറാക്കിയ ആദ്യപട്ടികയില്‍ പ്രകാശില്ലായിരുന്നു.
കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജിയായ രാഹുല്‍ ആര്‍. നായര്‍, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി മഹാജന്‍ എന്നിവരും ഗുണ്ടാവേട്ടയില്‍ മികവ് തെളിയിച്ചവരാണ്.
2004 ബാച്ചുകാരായ അനൂപ് കുരുവിള (ട്രാഫിക് ആന്‍ഡ് റോഡ് സേഫ്‌റ്റി വിഭാഗം), വിക്രംജിത്ത് സിംഗ് (കിഫ്ബി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍) കെ. സേതുരാമന്‍ (ഐ.ജി, പൊലീസ് അക്കാഡമി) കെ.പി. ഫിലിപ്പ് (ക്രൈംബ്രാഞ്ച്), എ.വി. ജോര്‍ജ് (കോഴിക്കോട് സിറ്റി കമ്മിഷണര്‍) എന്നിവരെ ഐ.ജിമാരായി സ്ഥാനക്കയറ്റം നല്‍കി പേരിനൊപ്പമുള്ള പദവികളില്‍ നിയമിച്ചു. നിശാന്തിനി (ഡി.ഐ.ജി, തിരുവനന്തപുരം) സഞ്ജയ്‌കുമാര്‍ ഗുരുഡിന്‍ (ആംഡ് പൊലീസ് ബറ്റാലിയന്‍) രാഹുല്‍ ആര്‍.നായര്‍ (കണ്ണൂര്‍റേഞ്ച്) പുട്ട വിമലാദിത്യ, അജിതാ ബീഗം എന്നിവരെ ഡി.ഐ.ജിമാരായും നിയമിച്ചു.