video
play-sharp-fill

പെൺസുഹൃത്തിനെ കാണാൻ രാത്രിയിൽ എത്തിയതിനെ ചോദ്യം ചെയ്തവരെ വെട്ടിയ സംഭവം: പെൺവാണിഭക്കേസിലെ പ്രതിയായ വ്യവസായി പിടിയിൽ; പിടിയിലായത് യുവാക്കളെ വെട്ടാൻ ക്വട്ടേഷൻ നൽകിയ വ്യവസായി

പെൺസുഹൃത്തിനെ കാണാൻ രാത്രിയിൽ എത്തിയതിനെ ചോദ്യം ചെയ്തവരെ വെട്ടിയ സംഭവം: പെൺവാണിഭക്കേസിലെ പ്രതിയായ വ്യവസായി പിടിയിൽ; പിടിയിലായത് യുവാക്കളെ വെട്ടാൻ ക്വട്ടേഷൻ നൽകിയ വ്യവസായി

Spread the love

ക്രൈം ഡെസ്‌ക്

കോട്ടയം: പെൺസുഹൃത്തിനെ കാണാൻ രാത്രിയിൽ എത്തിയ വ്യവസായിയെ തടഞ്ഞ യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിക്കാൻ ക്വട്ടേഷൻ നൽകിയ വ്യവസായി അറസ്റ്റിൽ. ഏറ്റുമാനൂരിൽ പെൺവാണിഭക്കേസിൽ പ്രതിയാക്കപ്പെട്ട വ്യവസായിയാണ് യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിക്കാൻ ക്വട്ടേഷൻ നൽകിയത്. അതിരമ്പുഴയിൽ പൊലീസിനു നേരെ പെട്രോൾ ബോംബ് എറിഞ്ഞ കേസിലെ പ്രതികൾക്കാണ് വ്യവസായി ക്വട്ടേഷൻ നൽകിയത്. ക്രിസ്മസ് ദിനത്തിൽ രണ്ടു യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിക്കാൻ ക്വട്ടേഷൻ നൽകിയ ഇയാൾ ദിവസങ്ങളോളമായി ഒളിവിൽ കഴിയുകയായിരുന്നു.

കുറവിലങ്ങാട് കുമ്മണ്ണൂർ വട്ടുകളത്ത് സജയൻ പോളി (ബിജു വട്ടമറ്റം -45)നെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.ഐ ടി.എസ് റെനീഷ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച മൂന്നംഗ സംഘത്തെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ക്വട്ടേഷൻ നൽകിയ വ്യവസായിയെ തന്നെ ഇപ്പോൾ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കടുത്തുരുത്തി മങ്ങാട്ട് സ്റ്റൈബിൻ ജോൺ (23), ഏറ്റുമാനൂർ മങ്ങാട്ട് ഇണ്ടത്തിൽ ജിസ് തോമസ് (39), അതിരമ്പുഴ കാക്കടിയിൽ ലിബിൻ (32) എന്നിവരെയാണ് നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പേരൂർ കൈതക്കുളങ്ങര കാലാപ്പള്ളിൽ വിനോദ് (38), അതിരമ്പുഴ മുടിയൂർക്കര പെരുമ്പുകാലായിൽ ബിനിൽ (31) എന്നിവരെയാണ് ക്രിസ്മസ് ദിനത്തിൽ വെട്ടിപ്പരിക്കേൽപ്പിച്ചത്. ക്രിസ്മസ് ദിനത്തിൽ അടിച്ചിറയിലായിരുന്നു സംഭവങ്ങൾ. രാത്രിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ബിജുവിനെ പ്രദേശവാസികളായ യുവാക്കൾ ചോദ്യം ചെയ്തു. ഇതിന്റെ വൈരാഗ്യത്തിൽ അതിരമ്പുഴയിൽ നിന്നുള്ള ക്വട്ടേഷൻ സംഘത്തിനൊപ്പം ഇവിടെ മടങ്ങിയെത്തിയ ബിജു ഇരുവരെയും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

പ്രതികളെ പൊലീസ് പിടികൂടിയതോടെ ബിജു വിവിധ സ്ഥലങ്ങളിൽ ഒളിവിൽ പോയി. തുടർന്നു പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ ഇയാൾ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുകയായിരുന്നു. എന്നാൽ, ജാമ്യാപേക്ഷ തള്ളിയ കോടതി ബിജുവിനോടു അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാൻ നിർദേശിച്ചു. തുടർന്നു പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.