video
play-sharp-fill

എം.സി റോഡിനെ മണിക്കൂറുകളോളം കുരുക്കിൽ കുടുക്കിയ ഗുണ്ടകൾ ഏറ്റുമാനൂരിലെ ബാർ തല്ലിത്തകർത്തു: പൊലീസുകാരെ ആക്രമിച്ച പ്രതികൾ മെഡിക്കൽ കോളേജ് ആശുപത്രിയും അടിച്ചു തകർത്തു; അക്രമി സംഘം പൊലീസുകാരെയും ആക്രമിച്ചു; അക്രമികളുടെ വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിന്

എം.സി റോഡിനെ മണിക്കൂറുകളോളം കുരുക്കിൽ കുടുക്കിയ ഗുണ്ടകൾ ഏറ്റുമാനൂരിലെ ബാർ തല്ലിത്തകർത്തു: പൊലീസുകാരെ ആക്രമിച്ച പ്രതികൾ മെഡിക്കൽ കോളേജ് ആശുപത്രിയും അടിച്ചു തകർത്തു; അക്രമി സംഘം പൊലീസുകാരെയും ആക്രമിച്ചു; അക്രമികളുടെ വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിന്

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: എം.സി റോഡിനെ ഗതാഗതക്കുരുക്കിൽ മുക്കിയ ഗുണ്ടാ അക്രമി സംഘം നടത്തിയത് അഴിഞ്ഞാട്ടം. കഞ്ചാവിന്റെ ലഹരിയിലാണ് യുവാക്കൾ അടങ്ങിയ അക്രമി സംഘം എം.സി റോഡിനെ മുൾ മുനയിൽ നിർത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അക്രമി സംഘാംഗങ്ങളായ സംക്രാന്തി പെരുമ്പായിക്കാട് കണ്ണച്ചാൽ വീട്ടിൽ ബിന്റോ (21), പേരൂർ അമ്പനാട്ട് വീട്ടിൽ സോബിൻ (27) എന്നിവരെ ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എ.അൻസാരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.

എം.സി റോഡിലെ ഗതാഗതം തടസപ്പെടുത്തിയ പ്രതികൾ ഏറ്റുമാനൂരിലെ ബാറും, മെഡിക്കൽ കോളേജ് ആശുപത്രിയുടെ അത്യാഹിത വിഭാഗവും അടിച്ചു തകർക്കുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്തു. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ എം.സി റോഡിൽ ഏറ്റുമാനൂർ 101 കവലയിലായിരുന്നു സംഭവം. പുനലൂരിൽ ലോഡ് ഇറക്കി ഏറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുടെ പിന്നിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പ്രതികൾ പലതവണ ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചിട്ടു കഴിയാതെ വന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിൽ പ്രകോപിതരായ പ്രതികൾ 101 കവലയിൽ വച്ച് ലോറിയെ മറികടന്ന് നടുറോഡിൽ ലോറി തടഞ്ഞ് നിർത്തി ലോറി ഡ്രൈവറെ മർദിക്കുകയും ലോറിയുടെ താക്കോൽ ഊരിക്കോണ്ട് പോവുകയുമായിരുന്നു. ഇത് വേറൊരു ഡ്രൈവർ ചോദ്യം ചെയ്തു. അതോടെ രണ്ടാമത്തെ ലോറിയുടെ താക്കോലും പ്രതികൾ ഊരിയെടുത്തു. നടുറോഡിൽ നിന്നു ലോറി മാറ്റാൻ കഴിയാതെ വന്നതോടെ എം സി റോഡിൽ ഗതാഗത തടസ്സം ഉണ്ടായി.

സംഭവമറിഞ്ഞ് എത്തിയ ഏറ്റുമാനൂർ പൊലീസ് പ്രതികൾക്കായി തിരച്ചിൽ നടത്തുന്നതിനിടെ പ്രതികൾ ഏറ്റുമാനൂരിലെ ബാറിൽ അടിപിടിയുണ്ടാക്കി. ഇത് അറിഞ്ഞു സ്ഥലത്ത് എത്തിയ ഏറ്റുമാനൂർ എസ്.ഐ മനു വി.നായരുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടി. പ്രതികളുടെ കൈയ്യിൽ നിന്നും താക്കോൽ തിരികെ വാങ്ങി വന്ന്  റോഡിൽ നിന്നും ലോറി മാറ്റുകയുമായിരുന്നു. ഇവിടെ നിന്നും മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പൊലീസ് പ്രതികളെയുമായി എത്തി.

ഇവിടെ എത്തിയ പ്രതികൾ അക്രമാസക്തരാകുകയും, അത്യാഹിത വിഭാഗം അടിച്ചു തകർക്കുകയുമായിരുന്നു. അറസ്റ്റിലായ പ്രതികളെ വൈദ്യ പരിശോധനയ്ക്കായി കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും പ്രതികൾ ആശുപത്രിയിലും ബഹളമുണ്ടാക്കി. പ്രതികളെ ഞായറാഴ്ച തന്നെ കോടതിയിൽ ഹാജരാക്കും.