video
play-sharp-fill

ഏറ്റുമാനൂരിൽ വീണ്ടും ഗുണ്ടാക്രമണം : വീട്ടമ്മയും കുടുംബവും നടത്തുന്ന കഞ്ഞിക്കട അക്രമിസംഘം അടിച്ചു തർത്തു; തുടർച്ചയായ അക്രമങ്ങളിൽ ഞെട്ടി വിറച്ച് നാടും നഗരവും

ഏറ്റുമാനൂരിൽ വീണ്ടും ഗുണ്ടാക്രമണം : വീട്ടമ്മയും കുടുംബവും നടത്തുന്ന കഞ്ഞിക്കട അക്രമിസംഘം അടിച്ചു തർത്തു; തുടർച്ചയായ അക്രമങ്ങളിൽ ഞെട്ടി വിറച്ച് നാടും നഗരവും

Spread the love

 

സ്വന്തം ലേഖകൻ

കോട്ടയം : ഏറ്റുമാനൂരിൽ വീണ്ടും ഗുണ്ടാക്രമണം. ഒരാഴ്ച്ചയ്ക്കിടെ നാലാംതവണയാണ് ക്വൊട്ടേഷൻ ഗുണ്ടാ സംഘങ്ങൾ ഏറ്റുമാനൂരിൽ അക്രമം നടത്തുന്നത്. കോളെജ് വിദ്യാർത്ഥികളുമായുണ്ടായ സംഘർഷത്തിന് തുടർച്ചയായി ഞായറാഴ്ച്ച വൈകീട്ടാണ് ഗുണ്ടാസംഘം ഏറ്റുമാനൂരിൽ അഴിഞ്ഞാടിയത്. ഏറ്റുമാനൂർ മംഗളം കോളെജിന് സമീപം മംഗലക്കരുങ്കിൽ വള്ളിക്കാട് ഷാപ്പിന് സമീപം ഞായറാഴ്ച്ച രാത്രി എട്ടരയോടെയാണ് ആക്രമണം ഉണ്ടായത്. ഇവിടെ കഞ്ഞിക്കട നടത്തിയിരുന്ന സതീശൻ, ഭാര്യ ഡെയ്‌സി ഇവരുടെ മകൻ വിഷ്ണു എന്നിവരെ ആക്രമിക്കുകയും കട പൂർണ്ണമായും തല്ലിത്തകർക്കുകയും ചെയ്തു. ഞായറാഴ്ച്ച വൈകീട്ട് ആരംഭിച്ച സംഘർഷങ്ങളാണ് കട തല്ലിത്തകർക്കുന്നതിൽ കാലശിച്ചത്. ഏറ്റുമാനൂരിലെ സ്വകാര്യ കോളെജ് വിദ്യാർത്ഥികളും ഗുണ്ടാസംഘങ്ങളും തമ്മിൽ ഞായറാഴ്ച്ച വൈകീട്ട് ഈ കടയ്ക്ക് സമീപത്ത് വച്ച് ആക്രമണത്തിൽ പരിക്കേറ്റ ഗുണ്ടകൽ ഏറ്റുമുട്ടിയത്. രാത്രി വൈകി ഈ വിദ്യാർത്ഥികളെ തിരക്കി കൂടുതൽ ആളുകളുമായി എത്തുകയായിരുന്നു. തുടർന്ന് കടയിലെ ആളുകളുമായി ഇവർ വാക്കേറ്റം ഉണ്ടായി. ഇതിന് ശേഷം അക്രമിസംഘം കമ്പിവടിയും മാരകായുധങ്ങളുമടക്കമുള്ളവയുമായി പ്രദേശത്ത് ആക്രമണം അഴിച്ചുവിടുകയായിരുന്നു. കട പൂർണ്ണമായും തകർത്തതിന് ശേഷമാണ് അക്രമി സംഘം രക്ഷപ്പെട്ടത്. സംഭവത്തിൽ കടയുടമകൾ ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.