video
play-sharp-fill

വിമുക്ത ഭടന്റെ വൃദ്ധമാതാവിനും കുടുംബത്തിനും നേരെ തോട്ടം മാനേജ്‌മെന്റിന്റെ ഗുണ്ടാ ആക്രമണം: അതിർത്തി തർക്കത്തെ തുടർന്നു അഴിഞ്ഞാടിയ അക്രമി സംഘം തോട്ടത്തിന് തീയിട്ടു; കമ്പും വടിയുമായി അഴിഞ്ഞാടുന്ന അക്രമി സംഘത്തിന്റെ വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിന്

വിമുക്ത ഭടന്റെ വൃദ്ധമാതാവിനും കുടുംബത്തിനും നേരെ തോട്ടം മാനേജ്‌മെന്റിന്റെ ഗുണ്ടാ ആക്രമണം: അതിർത്തി തർക്കത്തെ തുടർന്നു അഴിഞ്ഞാടിയ അക്രമി സംഘം തോട്ടത്തിന് തീയിട്ടു; കമ്പും വടിയുമായി അഴിഞ്ഞാടുന്ന അക്രമി സംഘത്തിന്റെ വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിന്

Spread the love

തേർഡ് ഐ ബ്യൂറോ

മുണ്ടക്കയം: വിമുക്ത ഭടന്റെ വൃദ്ധമാതാവിനെയും ഭിന്നശേഷിക്കാരനായ മകനെയും ആക്രമിച്ച് ഗുണ്ടാ സംഘത്തിന്റെ അഴിഞ്ഞാട്ടം. അതിർത്തിത്തർക്കത്തെ തുടർന്നാണ് ഗുണ്ടാ – മാഫിയ സംഘം വിമുക്ത ഭടന്റെ വൃദ്ധ മാതാവിനെ ആക്രമിച്ചത്.

 

സ്വകാര്യ തോട്ടം മോനേജ്‌മെന്റിന്റെ ഗുണ്ടകൾ അടങ്ങിയ സംഘമാണ് വടിവാളും കമ്പിവടിയും അടക്കമുള്ള മാരകായുധങ്ങളുമായി എത്തി വീടിനുള്ളിൽ കയറി അക്രമം നടത്തിയതെന്നാണ് പരാതി. കൂട്ടിക്കൽ , താളുങ്കൽ കുമ്മംകോട് രാജുവിന്റെ കുടുംബത്തിന് നേരത്തെയാണ് ഗുണ്ടാ സംഘത്തിന്റെ ആക്രമണം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകി. അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് എസ്റ്റേറ്റ് ഫീൽഡ് ഓഫീസറും അസിസ്റ്റന്റും മാനേജരും അൻപതോളം വരുന്ന ആളുകളും ചേർന്നാണ് തങ്ങളെ മർദ്ദിച്ചതെന്ന് ഇവർ പറയുന്നു. തങ്ങൾ വില കൊടുത്ത് വാങ്ങിയ സ്ഥലത്ത് സംരക്ഷണ ഭിത്തി നിർമ്മിച്ചത് സംഘം പൊളിച്ചു നീക്കിയതായും ഇവർ പറഞ്ഞു.

പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചതായി മുണ്ടക്കയം പൊലീസ് അറിയിച്ചു. വാർത്താ സമ്മേളനത്തിൽ രാജുവിന്റെ മകൻ ആർ.രാജേഷ്, ബന്ധു സി.എസ്. സോജൻ, കുടുംബ സുഹൃത്ത് പീറ്റർ ജോൺ എന്നിവർ പങ്കെടുത്തു.