തിരുവാർപ്പിൽ ഗുണ്ടാ സംഘത്തിന്റെ ആക്രമണം: പട്ടാപ്പകൽ കടയിൽ വടിവാളുമായി ഗുണ്ടാ സംഘത്തിന്റെ അഴിഞ്ഞാട്ടം; സംഘർഷമുണ്ടായത് പകിടകളിയെച്ചൊല്ലിയുണ്ടായ തർക്കത്തിന്റെ തുടർച്ചയായി; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ; നാട്ടുകാരെല്ലാം കണ്ടിട്ടും സംഭവത്തിൽ കേസെടുക്കാതെ കുമരകം പൊലീസ്
ക്രൈം ഡെസ്‌ക്
കോട്ടയം: ആർപ്പൂക്കരയിൽ വടിവാളുമായി വീട് ആക്രമിച്ച് തകർക്കുകയും, രണ്ടു പേരെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത ഗുണ്ട ആക്രമണ സംഭവത്തിനു പിന്നാലെ നഗര പരിധിയിൽ മറ്റൊരു അക്രമം കൂടി. പട്ടാപ്പകൽ വടിവാളുമായി എത്തിയ നാലംഗ സംഘം കടയ്ക്കു മുന്നിൽ നിൽക്കുന്ന യുവാവിനെ വെട്ടുന്നതും, ചവിട്ടി വീഴ്ത്തുന്നതുമായ സംഭവങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ഓണത്തിന്റെ ഭാഗമായി നടന്ന പകിടകളിയെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് ഗുണ്ടാ സംഘം യുവാവിനെ മാരകമായി ആക്രമിച്ച് പരിക്കേൽപ്പിക്കുന്നത്. തിരുവാർപ്പിൽ നടന്ന അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രദേശത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു.
എന്നാൽ, സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിച്ചിട്ടും ഇതുവരെയും പ്രശ്‌നത്തിൽ കേസെടുക്കാൻ പോലും പൊലീസ് തയ്യാറായിട്ടില്ല. നാലംഗ സംഘം കയ്യിൽ നീളമേറിയ വടിവാളുമായി അഴിഞ്ഞാടുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
എന്നാൽ, ആക്രമണത്തിൽ പരിക്കേറ്റ യുവാവിന് പരാതിയില്ലെന്ന നിലപാടാണ് വിഷയത്തിൽ പൊലീസ് സ്വീകരിച്ചിരിക്കുന്നത്. ആക്രമണം നടത്തിയവർ കഞ്ചാവ് – ലഹരിമാഫിയ സംഘങ്ങളുമായി ബന്ധമുള്ളവരാണെന്ന് പൊലീസ് പറയുന്നുണ്ട്. എന്നാൽ, ഇവർക്കെതിരെ എന്തുകൊണ്ടു നടപടിയെടു്ത്തില്ലെന്ന് ചോദിക്കുമ്പോൾ ആക്രമണത്തിന് ഇരയായ യുവാവിന് പരാതിയില്ലെന്ന മറുപടിയാണ് പൊലീസ് സംഘം നൽകുന്നത്. ആക്രമണത്തിൽ പരിക്കേറ്റ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവ് ഇതുവരെയും കേസിൽ പൊലീസിനു മൊഴി നൽകുകയോ പരാതി നൽകുകയോ ചെയ്തിട്ടില്ല. ഇത് തന്നെയാണ് പൊലീസ് പിടിവള്ളിയാക്കി മാറ്റിയിരിക്കുന്നത്.
ജില്ലയിലെ പല സ്ഥലത്തും മാഫിയ സംഘങ്ങൾ അഴിഞ്ഞാടി അക്രമം വിതയ്ക്കുമ്പോഴാണ് പൊലീസ് നിർജീവമായ അവസ്ഥയിൽ തന്നെ കഴിയുന്നത്. ഗുണ്ടാ സംഘങ്ങൾ അഴിഞ്ഞാടി നടക്കുമ്പോൾ ജില്ലയിൽ നേരത്തെയുണ്ടായിരുന്ന ആന്റി ഗുണ്ടാ സ്‌ക്വാഡു പോലും പല വഴിയിലാണ്. സ്‌ക്വാഡ് പിരിച്ചു വിട്ട ജില്ലാ പൊലീസ് മേധാവി ഇത്തരം സംഭവങ്ങളിൽ സ്റ്റേഷനിൽ നിന്ന് എന്ത് ചെയ്യണമെന്ന് വ്യക്തമായ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, സ്റ്റേഷനിലെ ജോലികൾക്ക് ശേഷം ഇത് ചെയ്യാൻ പൊലീസിനു സമയം ലഭിക്കാറുമില്ലെന്നതാണ് വാസ്തവം.

Third Eye News Live
0