
കോട്ടയം: ബാറിന് മുൻവശത്ത് വച്ച് യുവാവിനെ കുത്തി വീഴ്ത്തിയ കേസിൽ ഏഴ് അംഗ സംഘം അറസ്റ്റിൽ. തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ പരിധിയിൽ തെങ്ങണ അമിറ്റി ബാറിന് മുൻവശത്ത് വെച്ചാണ് ഏഴംഗ സംഘം യുവാവിനെ കുത്തി വീഴ്ത്തിയത്.
15 ഓളം കേസിൽ പ്രതിയായ ചങ്ങനാശ്ശേരി ചെത്തിപ്പുഴ ഭാഗത്ത് താമസിക്കുന്ന ആന്റി സോഷ്യൽ ലിസ്റ്റിൽപ്പെട്ട സാജു ജോജോയുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് മദ്യലഹരിയിൽ കഴിഞ്ഞ ദിവസം രാത്രി 8.30യോടെ യുവാവിനെ ദേഹോപദ്രവം ഏൽപ്പിച്ച് കുത്തി വീഴ്ത്തിയത്.
മണ്ണ് വില്പനയുമായി ബന്ധപ്പെട്ട് ഗുണ്ടാ പിരിവ് ചോദിച്ചതുമായുളള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. തുടർന്ന് പോലീസ് പിന്തുടരുന്നതായി കണ്ട് മലബാർ എക്സ്പ്രസ്സിൽ മംഗലാപുരത്തിന് കടക്കാൻ ശ്രമിച്ച പ്രതികൾ കോട്ടയം റെയിൽവേ സ്റ്റേഷനിൽ വെച്ച് മറ്റൊരാളെ ബിയർ കുപ്പിക്ക് തലയ്ക്കടിച്ച് ശേഷം കടന്നു കളയുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുണ്ടാ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കാണാം
സാജു ജോജോ കാപ്പ പ്രകാരമുള്ള കരുതൽ തടങ്കൽ കഴിഞ്ഞിറങ്ങിയ ക്രിമിനലാണ്. ചങ്ങനാശേരി സ്വദേശി നാലുപറയിൽ ഷിബിൻ മൈക്കിൾ (25),ചങ്ങനാശേരി സ്വദേശി പുതുപ്പറമ്പിൽ വീട്ടിൽ കെവിൻ (26), തൃക്കൊടിത്താനം സ്വദേശി ചക്കാലയിൽ വീട്ടിൽ ടോൺസൺ (26), തൃക്കൊടിത്താനം സ്വദേശി അമ്പാട്ട് വീട്ടിൽ ബിപിൻ വർഗ്ഗീസ്, സിയാദ് ഷാജി, മുഹമ്മദ് അമീൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ജില്ലാ പോലീസ് മേധാവി ഷാഹുൽ എ ഹമിദ് ഐപിഎസിൻ്റെ നിർദ്ദേശാനുസരണം ചങ്ങനാശ്ശേരി ഡെപ്യട്ടി സൂപ്രണ്ട് എ കെ വിശ്വനാഥനും, തൃക്കൊടിത്താനം സ്റ്റേഷൻ ഹൗസ് ഓഫീസർ അരുൺ എം ജെ യുടെയും നേതൃത്വത്തിൽ സബ് ഇൻസ്പെക്‌ടർ മനോജ്, എഎസ്ഐ മാരായ സിജോ ചാണ്ടപ്പിളള, ആന്റണി, എസ് സി പി ഒ സെൽവരാജ്, ശ്രീകുമാർ, മണികണ്ഠൻ എന്നിവരും ചങ്ങനാശ്ശേരി ഡെൻസാഫും ചേർന്നാണ് കൃത്യത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ പിന്തുടർന്ന് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.