പിഞ്ചു കുഞ്ഞിനെയും കയ്യിലെടുത്തു നിന്ന ഭാര്യയെ നടുറോഡിൽ യുവാവ് തല്ലി വീഴ്ത്തി: തടസം പിടിക്കാനെത്തിയ ഭാര്യ സഹോദരനെയും അച്ഛനെയും ആക്രമിച്ചു; കറുകച്ചാലിൽ നടുറോഡിൽ ഗുണ്ടാ വിളയാട്ടം നടത്തിയ യുവാവ് പൊലീസിന്റെ പിടിയിൽ
സ്വന്തം ലേഖകൻ
കറുകച്ചാൽ: ഭാര്യയുമായുള്ള വഴക്കിന്റെ പേരിൽ നടുറോഡിൽ ഭാര്യയെയും പിഞ്ചു കുഞ്ഞിനെയും ആക്രമിക്കുകയും, ഭാര്യ പിതാവിനെയും സഹോദരനെയും മർദിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിലായി. കൂത്രപ്പള്ളി മുകളേൽപുരയിടം വീട്ടിൽ രഞ്ചു (20) വിനെയാണ് കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്. ര്ഞ്ജുവിന്റെ ഭാര്യ മണിക്കുട്ടി, ഇവരുടെ കയ്യിലിരുന്ന പിഞ്ചു കുഞ്ഞ്, മണികുട്ടിയുടെ സഹോദരൻ ബിനീഷ്, അച്ഛൻ ബിജു എന്നിവരെയാണ് ആക്രമിച്ച് പരിക്കേൽപ്പിച്ചത്. അറസ്റ്റിലായ രഞ്ജുവിനെ കോടതിയിൽ ഹാജരാ്ക്കി റിമാൻഡ് ചെയ്തു.
തിരുവോണദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. രഞ്ജുവും മണിക്കുട്ടിയും മാസങ്ങളായി പിണങ്ങിക്കഴിയുകയായിരുന്നു. ഇവർ സഹോദരനും കുടുംബത്തിനൊപ്പം ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോൾ തറേൽപ്പടിക്ക് സമീപത്തു വച്ച് ര്ഞ്ചു ഓട്ടോറിക്ഷ തടഞ്ഞു നിർത്തുകയും മണിക്കുട്ടിയെ ഓട്ടോറിക്ഷയ്ക്കുള്ളിൽ നിന്നും വലിച്ച് താഴെ ഇടുകയുമായിരുന്നു. മണിക്കുട്ടി ഓട്ടോറിക്ഷയിൽ നിന്നും തെറിച്ച് റോഡിൽ വീണപ്പോൾ കയ്യിലുണ്ടായിരുന്ന കുട്ടിയും റോഡിൽ തെറിച്ചു വീണു. മണിക്കുട്ടിയെ റോഡിൽ ഇട്ട് ചവിട്ടുന്നത് കണ്ടാണ് ബിനീഷും, അച്ഛൻ ബിനുവും ഓടിയെത്തിയത്. എന്നാൽ, ഇരുവരെയും രഞ്ചു ആക്രമിക്കുകയായിരുന്നു. മണിക്കുട്ടിയും കുട്ടിയും സഹോദരനും അച്ഛനും ആശുപത്രിയിൽ ചികിത്സ തേടിയതിനു പിന്നാലെ ഇവരുടെ മൊഴിയെടുത്ത പൊലീസ് കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയായ രഞ്ചുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Third Eye News Live
0