video

00:00

ബൈക്കിൽ നിന്നു വീണു പരിക്കേറ്റ ഗുണ്ട കോട്ടയം ജനറൽ ആശുപത്രിയിൽ അഴിഞ്ഞാടി: അസഭ്യ വർഷവും പൊലീസുകാർക്ക് നേരെ ആക്രമണവും; ആക്രമണം നടത്തിയത് റെയിൽവേ സ്റ്റേഷനു സമീപത്തെ ഹോട്ടലിൽ ഗുണ്ടാ ആക്രമണം നടത്തിയ രഘുലാൽ

ബൈക്കിൽ നിന്നു വീണു പരിക്കേറ്റ ഗുണ്ട കോട്ടയം ജനറൽ ആശുപത്രിയിൽ അഴിഞ്ഞാടി: അസഭ്യ വർഷവും പൊലീസുകാർക്ക് നേരെ ആക്രമണവും; ആക്രമണം നടത്തിയത് റെയിൽവേ സ്റ്റേഷനു സമീപത്തെ ഹോട്ടലിൽ ഗുണ്ടാ ആക്രമണം നടത്തിയ രഘുലാൽ

Spread the love
സ്വന്തം ലേഖകൻ
കോട്ടയം:  ബൈക്കിൽ നിന്നു വീണ് പരിക്കേറ്റ് ജനറൽ ആശുപത്രിയിൽ എത്തിയ ഗുണ്ട, ആശുപത്രിയിൽ നടത്തിയത് അഴിഞ്ഞാട്ടം. കഞ്ഞിക്കുഴിയിൽ കാൽനടയാത്രക്കാരിയെ ഇടിച്ചു വീഴ്ത്തിയ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ വീണ് പരിക്കേറ്റ ഗുണ്ടയാണ് ജനറൽ ആശുപത്രിയിൽ അഴിഞ്ഞാടിയതും, അക്രമം നടത്തിയതും.  കഞ്ഞിക്കുഴി ജി മാർട്ടിലെ ജീവനക്കാരി മാലം കരോട്ട്‌പോത്താനിക്കലിൽ വത്സമ്മ (64)യെയാണ് ഞായറാഴ്ച രാത്രി എട്ടരയോടെ കഞ്ഞിക്കുഴിയിൽ വച്ച് ബൈക്ക് ഇടിച്ചത്. വടവാതൂർ ഭാഗത്തു നിന്നും  അമിത വേഗത്തിൽ പാഞ്ഞെത്തിയ ബൈക്ക് ഇവരെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. സംഭവത്തിൽ
വടവാതൂർ ശാന്തിഗ്രാം പുത്തന്പറമ്പിൽ രഘുലാലി(28)നെയാണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
റെയിൽവേ സ്റ്റേഷനു സമീപത്തെ ഹോട്ടലിൽ കുരുമുളക് സ്പ്രേ പ്രയോഗിച്ച കേസിലെ പ്രതിയായ രഘുലാലും സുഹൃത്തായ യുവാവുമാണ് വ്ത്സമ്മയെ ഇടിച്ച ബൈക്കിൽ ഉണ്ടായിരുന്നത്. എന്നാൽ, പരിക്കുമായി ജനറൽ ആശുപത്രിയിൽ എത്തിയ പ്രതി ഇവിടെ അതിക്രമം കാട്ടുകയും പൊലീസിനെ ആക്രമിക്കുകയുമായിരുന്നു. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രി ഒൻപത് മണിയോടെയാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്. ജോലി കഴിഞ്ഞ് ജിമാർട്ടിൽ നിന്നും പുറത്തേയ്ക്കിറങ്ങിയ വത്സ, ഓട്ടോറിക്ഷ കാത്തു നിൽക്കുകയായിരുന്നു. ഇതിനിടെ അമിത വേഗത്തിൽ പാഞ്ഞെത്തിയ ബൈക്ക് ഇവരെ ഇടിച്ചു വീഴ്ത്തി. ബൈക്ക് റോഡിലേയ്ക്ക് മറിഞ്ഞു വീണതിനൊപ്പം വത്സയും, രഘുലാലും വീണു. ഈ സമയം ബൈക്ക് ഓടിച്ചിരുന്ന യുവാവ് ഇവിടെ നിന്നും ഓടിരക്ഷപെട്ടു. പരിക്കേറ്റ വത്സമ്മയെ ഇവിടെ നിന്നും ഓട്ടോറിക്ഷയിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചു. മദ്യലഹരിയിലായിരുന്ന രഘുലാലിന് വീണിടത്തു നിന്നും എഴുന്നേൽക്കാൻ സാധിച്ചതുമില്ല. പൊലീസ് കൺട്രോൾ റൂം വാഹനത്തിലാണ് ഇയാളെ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. മദ്യലഹരിയിലായിരുന്ന രഘുലാൽ തനിക്ക് വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ട് ജനറൽ ആശുപത്രിയിൽ അക്രമം അഴിച്ചു വിടുകയായിരുന്നു. തടയാൻ എത്തിയ പൊലീസ് എയ്ഡ്‌പോസ്റ്റിലെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു. യൂണിഫോം വലിച്ച് കീറാനും ശ്രമമുണ്ടായി. തുടർന്ന് കൂടുതൽ പൊലീസ് സംഘം സ്ഥലത്ത് എത്തിയാണ് ബലപ്രയോഗത്തിലൂടെ പ്രതിയെ തടഞ്ഞു നിർത്തിയത്. തുടർന്ന് ഇയാളെ വെസ്റ്റ് പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോയി. പൊലീസിന്റെ കൃത്യ നിർവഹണം തടസപ്പെടുത്തിയതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
നേരത്തെ റെയിൽവേ സ്റ്റേഷനു സമീപത്ത് ഹോട്ടലിൽ കുരുമുളക് സ്േ്രപ പ്രയോഗിച്ച കേസിലെ പ്രതിയാണ് പിടിയിലായ രഘുലാൽ. വടവാതൂർ കേന്ദ്രീകരിച്ച് അക്രമ പ്രവർത്തനം നടത്തിയതിന് ഇയാൾക്കെതിരെ നിരവധി കേസുകളും പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.