video
play-sharp-fill
നാലുവരിപ്പാതയിൽ മണിപ്പുഴ കവലയിൽ ഗുണ്ടാ സംഘങ്ങളുടെ അഴിഞ്ഞാട്ടം: മൂലവട്ടം സ്വദേശികളായ രണ്ടു യുവാക്കളുടെ തല കമ്പിവടിയ്ക്ക് അടിച്ചു പൊട്ടിച്ചു; ആക്രമണം നടത്തിയത് ഫെയ്‌സ്ബുക്കിൽ കമന്റിട്ടതിനെച്ചൊല്ലിയുണ്ടായ തർക്കം

നാലുവരിപ്പാതയിൽ മണിപ്പുഴ കവലയിൽ ഗുണ്ടാ സംഘങ്ങളുടെ അഴിഞ്ഞാട്ടം: മൂലവട്ടം സ്വദേശികളായ രണ്ടു യുവാക്കളുടെ തല കമ്പിവടിയ്ക്ക് അടിച്ചു പൊട്ടിച്ചു; ആക്രമണം നടത്തിയത് ഫെയ്‌സ്ബുക്കിൽ കമന്റിട്ടതിനെച്ചൊല്ലിയുണ്ടായ തർക്കം

തേർഡ് ഐ ബ്യൂറോ

കോട്ടയം: കോടിമത നാലുവരിപ്പാതയിൽ മണിപ്പുഴ ജംഗ്ഷനിൽ ഗുണ്ടാ സംഘങ്ങളുടെ അഴിഞ്ഞാട്ടം. ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടതിനെച്ചൊല്ലിയാണ് ഗുണ്ടാ സംഘം രണ്ടു യുവാക്കളെ ആക്രമിച്ച് തല അടിച്ചു പൊട്ടിച്ചത്. മൂലവട്ടം കിഴക്കേമാടമ്പാട്ട് എം.എസ് സിബിൻ ലാൽ (30), ആശാരിപറമ്പിൽ സൂരജ് കെ.സലിം(30) എന്നിവരെയാണ് ആക്രമിച്ച് തലപൊട്ടിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽപ്രവേശിപ്പിച്ചു.

മറിയപ്പള്ളി, തിരുവാതുക്കൽ, മൂലേടം സ്വദേശികൾ അടങ്ങുന്ന ഗുണ്ടാ സംഘമാണ് ആക്രമണം നടത്തിയത്. ഞായറാഴ്ച വൈകിട്ട് ഒൻപത് മണിയോടെയായിരുന്നു സംഭവം. നേരത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെച്ചൊല്ലി നേരത്തെ സൂരജും, സിബിനും ഗുണ്ടാ സംഘത്തിലെ ചിലരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഈ തർക്കത്തിന്റെ തുടർച്ചയായി കഴിഞ്ഞ ദിവസം പ്രശ്‌നങ്ങൾ എല്ലാം പറഞ്ഞു തീർത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ ഞായറാഴ്ച രാത്രിയിൽ കോടിമതയിലെ തട്ടുകടയിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം വരികയായിരുന്നു സിബിനും സൂരജും. ഇരുവരും സ്‌കൂട്ടറിലാണ് മൂലവട്ടം ഭാഗത്തേയ്ക്ക് എത്തിയത്. ഈ സമയം ഇന്നോവയിൽ എത്തിയ ഗുണ്ടാ സംഘം, ഇരുവരെയും റോഡിൽ തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നു. കമ്പിവടി അടക്കമുള്ള മാരകായുധങ്ങളുമായി എത്തിയ അക്രമി സംഘമാണ് ആക്രമണം നടത്തിയത്.

തലയ്ക്ക് സാരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ചേർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. സിബിന് തലയ്ക്കു സാരമായി പരിക്കേറ്റിട്ടുണ്ട്. സൂരജിനെ തലയോടിനാണ് പൊട്ടലേറ്റത്.