video
play-sharp-fill
കോട്ടയം ചുങ്കം വാരിശേരിയിൽ മദ്യപ സംഘങ്ങൾ എറ്റുമുട്ടി:  യുവാവിനെ  നടുറോഡിൽ ഇട്ടു വെട്ടി: വടിവാളുമായി ഭീഷണി മുഴക്കി അക്രമി സംഘത്തിൻ്റെ അഴിഞ്ഞാട്ടം: സംഘർഷം ഉണ്ടായത് മദ്യപിക്കുന്ന ഷെയറിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന്

കോട്ടയം ചുങ്കം വാരിശേരിയിൽ മദ്യപ സംഘങ്ങൾ എറ്റുമുട്ടി: യുവാവിനെ നടുറോഡിൽ ഇട്ടു വെട്ടി: വടിവാളുമായി ഭീഷണി മുഴക്കി അക്രമി സംഘത്തിൻ്റെ അഴിഞ്ഞാട്ടം: സംഘർഷം ഉണ്ടായത് മദ്യപിക്കുന്ന ഷെയറിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന്

തേർഡ് ഐ ബ്യൂറോ

കോട്ടയം : ചുങ്കം വാരിശേരിയിൽ മദ്യപ സംഘങ്ങൾ ഏറ്റുമുട്ടി. യുവാവിനെ വെട്ടി വീഴ്ത്തി. വെട്ടേറ്റ് വീണ യുവാവിനെ ആശുപത്രിയിൽ എത്തിക്കാതിരിക്കാൻ അക്രമി സംഘാംഗങ്ങൾ നടുറോഡിൽ വടിവാളുമായി ഭീഷണി മുഴക്കി. അര മണിക്കൂറോളം ആക്രമി സംഘം നടുറോഡിൽ അഴിഞ്ഞാടി. മദ്യപിക്കുന്ന ഷെയറിനെച്ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിലും വെട്ടിലും കലാശിച്ചത്.

വാരിശേരി സ്വദേശിയായ കുമാറിനെയാണ് മദ്യപ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്. ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു കോട്ടയം – മെഡിക്കൽ കോളജ് റോഡിൻ ചാലുകുന്ന് വാരിശേരിയ്ക്കു സമീപമായിരുന്നു അക്രമി സംഘത്തിൻ്റെ അഴിഞ്ഞാട്ടം.അക്രമി സംഘത്തിൽ ഉണ്ടായിരുന്ന ജോമോൻ,രതീഷ്,ശ്രീരാഗ് എന്നിവരെയും പരിക്കുകളോടെ മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച ഉച്ചമുതൽ വാരിശേരിയിലെ കോളനി സ്വദേശികളായ സംഘം ഒന്നിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു. വാരിശേരി ലൈബ്രറിയ്ക്ക് എതിർവശം ആൾ ഒഴിഞ്ഞ പറമ്പിൽ ഞായറാഴ്ചകളിൽ മദ്യപാനം പതിവാണ്. ഇവിടെ മദ്യപിക്കുന്നതിന് അഞ്ചും ആറു സംഘങ്ങൾ ഞായറാഴ്ചകളിൽ എത്തുന്നത് പതിവാണ്. ഇത്തരത്തിൽ എത്തിയ സംഘം മദ്യപിക്കുന്നതിന് ഷെയർ ഇടുകയും ഇതേച്ചൊല്ലി തർക്കം ഉണ്ടാകുകയുമായിരുന്നു.

ആദ്യം ഇവിടെ തർക്കം ഉണ്ടായതിനെ തുടർന്ന് കുമാറും സഹ മദ്യപാനികളും ഏറ്റുമുട്ടി. എവിടെ വെച്ച് ഒപ്പമുണ്ടായിരുന്നവരെ മർദ്ദിച്ചശേഷം കുമാർ രക്ഷപ്പെട്ടു. മർദ്ദനമേറ്റതിൽ ക്ഷുഭിതരായ അക്രമി സംഘം ആയുധങ്ങളുമായി തിരികെ സംഘടിച്ച് എത്തുകയായിരുന്നു. ക്രിക്കറ്റ് ബാറ്റും ഇരുമ്പു പൈപ്പുകളും വടിവാളുമായി എത്തിയ സംഘം വാരിശ്ശേരി കുടമാളൂർ റോഡിലൂടെ നടന്നു വരികയായിരുന്ന കുമാറിനെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.

അടിയേറ്റ് റോഡിൽ വീണ കുമാറിനെ സംഘം വളഞ്ഞിട്ട് മർദ്ദിച്ചു. മർദ്ദനമേറ്റ കുമാർ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും സംഘം ആക്രമണം തുടരുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടിയതോടെ ആണ് പ്രതികൾ കുമാറിനെ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്. തുടർന്ന് ഇതുവഴി എത്തിയ വാഹനത്തിൽ കുമാറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അക്രമി സംഘത്തിൽ ഒരാളെ കൂടി ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല. കോട്ടയം വെസ്റ്റ് ഗാന്ധിനഗർ പോലീസുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.