play-sharp-fill
ടൂറിസ്റ്റ് ഹോം കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടവും ഗുണ്ടായിസവും: മാരകായുധങ്ങളും കഞ്ചാവുമായി ഈരാറ്റുപേട്ടയിൽ മൂന്നു യുവാക്കൾ പിടിയിൽ; പിടിയിലായവർക്കു പിന്നിൽ ക്വട്ടേഷൻ സംഘമെന്നു സൂചന

ടൂറിസ്റ്റ് ഹോം കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടവും ഗുണ്ടായിസവും: മാരകായുധങ്ങളും കഞ്ചാവുമായി ഈരാറ്റുപേട്ടയിൽ മൂന്നു യുവാക്കൾ പിടിയിൽ; പിടിയിലായവർക്കു പിന്നിൽ ക്വട്ടേഷൻ സംഘമെന്നു സൂചന

സ്വന്തം ലേഖകൻ

കോട്ടയം: ഈരാറ്റുപേട്ട നഗരമധ്യത്തിൽ ലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവും മാരകായുധങ്ങളുമായി അഴിഞ്ഞാടിയ ഗുണ്ടാ സംഘം പൊലീസ് പിടിയിൽ. ഈരാറ്റുപേട്ട നടക്കൽ സ്വദേശികളായ സഹൽ (23), മുഹമ്മദ് ഷെഫിൻ (19), ഷാബിർ (22) എന്നിവരെയാണു പാലാ ഡിവൈ.എസ്.പി പ്രഫുല്ല ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഇവരുടെ കൈയിൽ നിന്നു 100 ഗ്രാം കഞ്ചാവും , കഞ്ചാവ് വലിക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന മൂന്ന് ഹുഡ്ക്കകളും പിടിച്ചെടുത്തു. വടിവാളും മൂന്നു മൊബൈൽ ഫോണുകളും പ്രതികളുടെ പക്കലുണ്ടായിരുന്നു. വടിവാൾ ഉപയോഗിച്ച് ആക്രമണം ഇവർ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണു പൊലീസ് സംഘം മിന്നൽ പരിശോധന നടത്തിയത്. ഈ സംഘം ഈരാറ്റുപേട്ട നഗരത്തിൽ വ്യാപകമായി കഞ്ചാവ് കച്ചവടം നടത്തുന്നു എന്നു വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു ഇരാറ്റുപേട്ട സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എസ്.എം.പ്രദീപ് കുമാർ അന്വേഷണത്തിനു പ്രത്യേക സംഘം രൂപീകരിക്കുകയായിരുന്നു.

ഇതിനിടെയാണ് ഈരാറ്റുപേട്ട മാന്നാർ റസിഡൻസിയിൽ മാരക ആയുധങ്ങളുമായി ഈ സംഘങ്ങൾ ഒത്തു ചേരുന്നതായി പാല ഡിവൈഎസ്പി പ്രഭുല്ല ചന്ദ്രന് രഹസ്യവിവരം ലഭിച്ചത്. തുടർന്നു ഈരാറ്റുപേട്ട പൊലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ ഉടൻ തന്നെ പൊലീസ് ഉദ്യോഗസ്ഥർ ഹോട്ടലിന്റെ പരിസരത്തു നിലയുറപ്പിച്ചു. 12 മണിയോടെ സംഘങ്ങൾ ഹോട്ടലിൽ എത്തി.

ഈ സമയം മഫ്ടി വേഷത്തിൽ സ്ഥലത്ത് ഉണ്ടായിരുന്ന പോലീസ് സംഘം ഹോട്ടലിന്റെ അകത്തു കടന്നു പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതികൾക്കെതിരെ നിരവധി കഞ്ചാവ് കേസുകൾ കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ നിലവിലുണ്ട്. പ്രതികൾ ആന്ധ്രായിൽ നിന്നുമാണ് ഗഞ്ചാവ് വിൽപ്പനയ്ക്കായി എത്തിക്കുന്നത്. ഈ അടുത്തിടെ പ്രതികൾ 3 കിലോയോളം ഗഞ്ചാവ് ആന്ധയിൽ നിന്നും കേരളത്തിൽ എത്തിച്ച് വിൽപ്പന നടത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

ഹോട്ടലിലെ റൂമിൽ തന്നെ കഞ്ചാവ് ഉപയോഗിക്കാൻ ഇവർ സൗകര്യം ചെയ്തിരുന്നു. ഹുഡ്ക വലിക്കുന്ന തരത്തിലുള്ള പൈപ്പിൽ കഞ്ചാവ് നിറച്ചുനൽകും. ഇത് ഒരുതവണ ഉപയോഗിക്കുന്നതിന് 100 രൂപ ഫീസ് ഇടാക്കിയിരുന്നതായും ഇവർ പറഞ്ഞു. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടറന്മാരായ വി.ബി.അനസ് , സുരേഷ് കുമാർ,സീനിയർ സിവിൽ പൊലീസ് ഓഫീസർ ജിനു, ജസ്റ്റിൽ, സിവിൽ പൊലീസ് ഓഫീസർ കിരൺ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.