കുപ്രസിദ്ധ ഗുണ്ട അച്ചു സന്തോഷിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി: കരുതൽ തടങ്കലിലാക്കിയത് ജില്ലാ പൊലീസ്

Spread the love

ക്രൈം ഡെസ്ക്

കോട്ടയം: ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയും കൊലപാതകശ്രമം, പൊലീസ്- എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കുക തുടങ്ങി നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ അച്ചു സന്തോഷിനെതിരെ കാപ്പ ചുമത്തി.

മറ്റൊരു കേസിൽ തടവിൽ കഴിയുന്ന അതിരമ്പുഴ പടിഞ്ഞാറ്റുംഭാഗം കോട്ടമുറി പ്രിയദർശിനി കോളനിയിൽ തൊട്ടിമാലിയിൽ വീട്ടില്‍ അച്ചു സന്തോഷിനെതിരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ കാപ്പാ ചുമത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടർന്ന് അച്ചു സന്തോഷിനെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കി.

നിരോധിത മയക്കുമരുന്നുകൾ കൈവശം സൂക്ഷിക്കുക, കൊലപാതകശ്രമം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾക്ക് മുൻപ് കാപ്പാ നടപടികൾ നേരിട്ടിട്ടുള്ളയാളുമാണ്.

2020 ഡിസംബർ മാസം അതിരമ്പുഴ കോട്ടമുറി ഭാഗത്തുവെച്ച് ഏറ്റുമാനൂർ സ്റ്റേഷനിലെ പൊലീസ് വാഹനം കേടുപാടുകൾ വരുത്തിയശേഷം ഒളിവിൽ കഴിഞ്ഞിരുന്ന അച്ചു സന്തോഷിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കമ്പിവടിക്കാക്രമിച്ച് കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസ്സിൽ തൊടുപുഴ മുട്ടം ജയിലിൽ വിചാരണ തടവുകാരനായി കഴിഞ്ഞുവരവെയാണ് കാപ്പാ നിയമ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടത്.