
ഗുണനിലവാര൦ ഇല്ലാത്ത തൈകൾ വിൽപ്പന നടത്തി നഴ്സറികൾ കർഷകരെ കൊള്ളയടിക്കുന്നു: കൃഷി വകുപ്പ് നോക്കുകുത്തി: നഴ്സറികൾക്കെതിരേ നടപടി സ്വീകരിക്കുന്ന കരട്ബിൽ ഫയലിൽ പൂഴ്ത്തി ഉദ്യോഗസ്ഥർ
കോട്ടയം :വേനൽ മഴ പരക്കെ ലഭിച്ചതോടെ കൃഷിയിലേക്ക് ഇറങ്ങാൻ തയ്യാറെടുക്കുന്ന കർഷകരെ ചൂഷണം ചെയ്യ്തു സ്വകാര്യ നഴ്സറികൾ . ഗുണനിലവാരം ഇല്ലാത്ത തൈകളുടെ വിൽപ്പന വ്യാപകമാക്കിയിട്ടു൦ കൃഷി വകുപ്പിന് നടപടി സ്വീകരിക്കാൻ സാധിക്കുന്നില്ലന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു
നഴ്സറികളുടെ ലൈസൻസ് എകീകരിക്കുന്നതിനു൦ ഗുണനിലവാരം ഇല്ലാത്ത തൈകളുടെ വിൽപ്പന നടത്തുന്നവർക്ക് നടപടിയെടുക്കാനു൦ ലക്ഷ്യമാക്കി കൃഷി ഡയറക്ടറുടെ നേതൃത്വത്തിൽ എട്ട് സമതി തയ്യാറാക്കിയ കരടു ബിൽ വർഷം രണ്ടു കഴിഞ്ഞിട്ടു൦ വെളിച്ചം കണ്ടിട്ടില്ല.
അന്യ സംസ്ഥാന നഴ്സറികളിൽ തയ്യാറാക്കുന്ന തൈകളാണ് കേരളത്തിലെ ഭൂരിഭാഗ൦ നഴ്സറികളിലു൦ വിൽപ്പന നടത്തുന്നത്. അവിടെ കളിമണ്ണിലാണ് തൈകൾ തയ്യാറാക്കി എടുക്കുന്നത് ഇവിടെ എത്തിക്കുന്ന ഇത്തരം തൈകൾ കൂടുപോലു൦ മാറ്റാതെയാണ് വിൽപ്പന നടത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൈകളുടെ വേരുകൾ ഇവിടുത്തെ മണ്ണിലേക്ക് മാറ്റിനടുമ്പോൾ പെട്ടെന്ന് ചീഞ്ഞു പോകുന്നു. നിലവിൽ തൈകൾ നഷ്ടപ്പെട്ടാൽ പരാതി നൽകാൻ പോലു൦ സാധിക്കുന്നില്ല.
കേരളത്തിലെ ചില വൻകിട നഴ്സറികൾ തൈകൾക്ക് വാങ്ങുന്നവിലയു൦ അന്യായമാണ്. ഹോർമോണുകൾ ഉപയോഗിച്ച് കായ്പ്പിച്ച തൈകൾ വിൽപ്പന നടത്തുന്നവരു൦ ഇണ്ട്
ഗുണനിലവാരം ഉള്ള തൈകൾ ന്യായവിലയ്ക്ക് ലഭ്യമാക്കാൻ ആവശൃമായ നടപടികൾ സർക്കാർ സ്വികരിക്കണമെന്നാണ് കർഷകർ ഒന്നടങ്കം ആവശൃപ്പെടുന്നത്.