play-sharp-fill
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ അബദ്ധത്തില്‍ വെടിപൊട്ടിച്ച സംഭവം;  എസ്ഐയ്ക്ക് സസ്‌പെന്‍ഷൻ; നടപടി ബറ്റാലിയന്‍ ഡിഐജി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ അബദ്ധത്തില്‍ വെടിപൊട്ടിച്ച സംഭവം; എസ്ഐയ്ക്ക് സസ്‌പെന്‍ഷൻ; നടപടി ബറ്റാലിയന്‍ ഡിഐജി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ

സ്വന്തം ലേഖിക

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ തോക്കില്‍ നിന്ന് കഴിഞ്ഞ ദിവസം അബദ്ധത്തില്‍ വെടിപൊട്ടിയ സംഭവത്തില്‍ എസ് ഐയ്ക്ക് സസ്‌പെന്‍ഷന്‍.

ബറ്റാലിയന്‍ ഡി ഐ ജി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് ഐ ഹാഷിം റഹ്മാനെ സസ്‌പെന്‍ഡ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ലിഫ് ഹൗസ് ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ തോക്കില്‍ നിന്നാണ് ഗാര്‍ഡ് റൂമിനുള്ളില്‍ വച്ച്‌ വെടി പൊട്ടിയത്. തോക്ക് വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം.

റാപ്പിഡ് ആക്ഷന്‍ ഫോഴ്സിലെ എസ് ഐയാണ് ഹാഷിം.
തോക്ക് വൃത്തിയാക്കുന്നതിനിടെ ഒരു വെടിയുണ്ട പിസ്റ്റളില്‍ കുരുങ്ങിയെന്നും പുറത്തെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് തോക്ക് നിലത്ത് ചൂണ്ടി വെടി പൊട്ടിക്കുകയായിരുന്നുവെന്നാണ് സംഭവത്തില്‍ ഔദ്യോഗിക വിശദീകരണം.

സിറ്റി പൊലീസ് കമ്മിഷണര്‍ അന്വേഷണത്തിന് നിര്‍ദ്ദേശിച്ചിരുന്നു. വെടിപൊട്ടിയപ്പോള്‍ മുഖ്യമന്ത്രി ഔദ്യോഗിക വസതിയില്‍ ഉണ്ടായിരുന്നില്ല, അദ്ദേഹം നിയമസഭയിലേക്ക് പോയ ശേഷമായിരുന്നു സംഭവമുണ്ടായത്.