video
play-sharp-fill

കുന്നിൻ പ്രദേശത്ത് പതിവില്ലാതെ വെളിച്ചം കണ്ടതിനെത്തുടര്‍ന്ന് പരിശോധിക്കാൻ കയറി; യുവാവിന് അജ്ഞാതന്റെ വെടിയേറ്റു;  അന്വേഷണമാരംഭിച്ച്‌ പൊലീസ്

കുന്നിൻ പ്രദേശത്ത് പതിവില്ലാതെ വെളിച്ചം കണ്ടതിനെത്തുടര്‍ന്ന് പരിശോധിക്കാൻ കയറി; യുവാവിന് അജ്ഞാതന്റെ വെടിയേറ്റു; അന്വേഷണമാരംഭിച്ച്‌ പൊലീസ്

Spread the love

കാസർഗോഡ്: മഞ്ചേശ്വരത്ത് യുവാവിന് അജ്ഞാതന്റെ വെടിയേറ്റു.

കേരള – കർണാടക അതിർത്തിയായ ബാക്രബയലിലാണ് സംഭവം. ബാക്രബയല്‍ സ്വദേശി സവാദിന് രാത്രി ഒൻപതരയോടെയാണ് വെടിയേറ്റത്.

വെടിവച്ചയാളെ കണ്ടെത്തിയിട്ടില്ല. ടൗണില്‍ നിന്നും വീട്ടിലേക്ക് മടങ്ങുംവഴിയാണ് സംഭവമുണ്ടായത്. തുടയില്‍ വെടിയേറ്റ യുവാവിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാടുമൂടിയ കുന്നിൻ പ്രദേശത്ത് പതിവില്ലാതെ വെളിച്ചം കണ്ടതിനെത്തുടർന്ന് പരിശോധിക്കാൻ കയറിപ്പോയ സമയത്താണ് സവാദിന് വെടിയേല്‍ക്കുന്നത്. ഇയാള്‍ക്കൊപ്പം മറ്റ് 4 പേർ കൂടിയുണ്ടായിരുന്നു. ഇവർ ബൈക്കിലായിരുന്നു സ്ഥലത്തെത്തിയത്.

കൂട്ടുകാരെ കൂട്ടാതെ സവാദ് ഒറ്റക്ക് കുന്നിന്മുകളിലേക്ക് കയറിപ്പോയ സമയത്ത് പെട്ടെന്നാണ് കാല്‍ മുട്ടിന് മുകളിലായി വെടിയേല്‍ക്കുന്നത്. ഇയാളെ ഉടനെ ആശുപത്രിയിലേക്ക് മാറ്റി.

സ്ഥലത്ത് മഞ്ചേശ്വരം പൊലീസ് തിരച്ചില്‍ നടത്തുകയാണ്. കാടുമൂടിയ പ്രദേശത്ത് നിന്ന് ചിലർ ഓടിപോകുന്നത് കണ്ടതായി സവാദിന്റെ കൂടെയുള്ളവർ പറഞ്ഞു. കാടുമൂടി കിടക്കുന്ന പ്രദേശമായതിനാല്‍ അക്രമികളെക്കുറിച്ച്‌ യാതൊരു സൂചനകളും പൊലീസിന് ലഭിച്ചിട്ടില്ല. ഇവിടുന്ന് ഏകദേശം ഒരു കിലോമീറ്റർ കൂടി സഞ്ചരിച്ചാല്‍ കർണാടകയാണ്.

വെടിവെപ്പിന് പിന്നിലുള്ളവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വനപ്രദേശത്ത് അക്രമികള്‍ക്ക് എന്തായിരുന്നു പദ്ധതി എന്ന കാര്യത്തിലും പൊലീസ് അന്വേഷണം ഉണ്ടാകും.