ക്ലിഫ് ഹൗസില്‍ വെടിയുതിര്‍ത്ത സംഭവം;  എസ്‌ഐക്ക് സസ്‌പെന്‍ഷന്‍; അലക്ഷ്യമായി തോക്ക് കൈകാര്യം  ചെയ്തതിനാണ് നടപടി

ക്ലിഫ് ഹൗസില്‍ വെടിയുതിര്‍ത്ത സംഭവം; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍; അലക്ഷ്യമായി തോക്ക് കൈകാര്യം ചെയ്തതിനാണ് നടപടി

തിരുവനന്തപുരം: ക്ലിഫ് ഹൗസില്‍ വെടിയുതിര്‍ത്ത സംഭവത്തില്‍ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിലെ എസ് ഐ ഹാഷിം റഹ്മാനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എസ്‌ഐ അലക്ഷ്യമായി തോക്ക് കൈകാര്യം ചെയ്തതാണ് വെടി പൊട്ടിയതിന് കാരണം എന്ന അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.

ഇന്നലെ രാവിലെ ഒമ്പതരയോടെയായിരുന്നു ക്ലിഫ് ഹൗസില്‍ അബദ്ധവശാല്‍ വെടിപൊട്ടിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലേക്ക് പുറപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് സംഭവം. ആര്‍ക്കും പരുക്കേറ്റിട്ടില്ല.

അതീവ സുരക്ഷാ മേഖലയായ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഇത്തരം സംഭവമുണ്ടായത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group