video
play-sharp-fill
വീട്ടിൽ ഷീറ്റ് തുളച്ച് സോഫയില്‍ വെടിയുണ്ട പതിച്ചു ; ഞെട്ടി വീട്ടുകാർ ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ; സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്

വീട്ടിൽ ഷീറ്റ് തുളച്ച് സോഫയില്‍ വെടിയുണ്ട പതിച്ചു ; ഞെട്ടി വീട്ടുകാർ ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ; സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മലയിൻകീഴ് വിളവൂർക്കലി വീടിനുള്ളില്‍ വെടിയുണ്ട പതിച്ചതായി പരാതി. മലയിൻകീഴ് സ്വദേശികളായ കുടുംബം വാടകയ്‌ക്ക് താമസിക്കുന്ന വീട്ടിലാണ് വെടിയുണ്ട പതിച്ചത്.

സംഭവ സമയത്ത് വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല. ആശുപത്രിയില്‍ പോയ കുടുംബം ഉച്ചയോടെ മടങ്ങി എത്തിയപ്പോഴാണ് ഹാളിലെ സോഫയില്‍ വെടിയുണ്ട കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ഷീറ്റ് തുളച്ചാണ് വെടിയുണ്ട സോഫയില്‍ പതിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിന് സമീപത്തെ മുക്കുന്നിമലയില്‍ ഫയറിംഗ് പരിശീലിപ്പിക്കുന്ന കേന്ദ്രമുണ്ട്. ഇവിടെ നിന്ന് ലക്ഷ്യം തെറ്റിയ വെടിയുണ്ട വീട്ടിനുള്ളിലേക്ക് പതിച്ചതെന്നാണ് സംശയം. ഇവിടെ ഇന്നും ഫയറിംഗ് പരിശീലനം നടന്നിരുന്നു. ഇതിനിടെ ഉണ്ടായാതാകാമെന്നാണ് സംശയിക്കുന്നത്.

സമീപത്തെ വീടുകളിലും സമാനമായി ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തില്‍ വീട്ടുകാർ മലയിൻകീഴ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് എത്തി പ്രാഥമിക അന്വേഷണം നടത്തി. വെടിയുണ്ട ശാസ്ത്രീയ പരിശോധനക്ക് അയക്കും. ബുള്ളറ്റ് എകെ 47 പോലുള്ള തോക്കില്‍ ഉപയോഗിക്കുന്നതെന്നാണ് നിഗമനം.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.