video
play-sharp-fill

ഗൾഫിൽ പോയി ജോലി ചെയ്തിട്ടും രക്ഷപെടാൻ പറ്റിയില്ല : പണക്കാരനാവാൻ കഞ്ചാവ് കച്ചവടം ; 15 കിലോ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ

ഗൾഫിൽ പോയി ജോലി ചെയ്തിട്ടും രക്ഷപെടാൻ പറ്റിയില്ല : പണക്കാരനാവാൻ കഞ്ചാവ് കച്ചവടം ; 15 കിലോ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: തമിഴ്നാട് തിരുപ്പൂരിൽ നിന്ന് ബൈക്കിൽ കേരളത്തിലെത്തിച്ച 15 കിലോ കഞ്ചാവുമായി ദമ്പതികളെ പെരുമ്പാവൂർ പൊലീസ് പിടികൂടി. ആറു മാസമായി ഇവർ ബൈക്കിൽ തിരിപ്പൂരിൽ നിന്ന് കഞ്ചാവ് എത്തിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്തി വരികയായിരുന്നെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.

പ്രണയത്തിലായിരുന്നെന്നും ഒന്നര വർഷം മുമ്പ് തങ്ങൾ വിവാഹിതരായി എന്നുമാണ് ഇരുവരും പൊലീസിൽ അറിയിച്ചിട്ടുള്ളത്.വർഷങ്ങളോളം ഗൾഫിൽ ഡ്രൈവറായി ജോലി നോക്കിയിരുന്നെങ്കിലും സാമ്പത്തിക നില മെച്ചപ്പെടാത്ത സാഹചര്യത്തിൽ കഞ്ചാവ് കടത്തിനിറങ്ങുകയായിരുന്നെന്നാണ് സബീറിന്റെ മൊഴി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പർച്ചയിസിന് പോകുകയാണെന്നും പറഞ്ഞാണ് സബീർ കൂടെ കൂട്ടാറുള്ളതെന്നും ബാഗിൽ കഞ്ചാവ് ആണെന്ന് താൻ അറിഞ്ഞിരുന്നില്ലെന്നുമായിരുന്നു ആതിര ആദ്യഘട്ടത്തിൽ പൊലീസിൽ വെളിപ്പെടുത്തിയത്. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷമേ സംഭവത്തേക്കുറിച്ച് പ്രതികരിക്കാനാവു എന്നാണ് പൊലീസ് നിലപാട് . രഹസ്യവിവരത്തെ തുടർന്ന് തൃശൂർ പാലിയേക്കര മുതൽ പല സ്ഥലങ്ങളിൽ നിരീക്ഷണം നടത്തിയാണ് ആന്റി നർക്കോട്ടിക് വിഭാഗം പെരുംബാവൂർ പൊലീസിന്റെ സഹായത്തോടെ ദമ്പതികളെ പിടികൂടിയത്.
.