
ഡൽഹി: മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഫുഡ് & ബിവറേജ് കമ്ബനിയായ അല്‍മറായ് ല്‍ വിവിധ ഒഴിവുകളിലേക്ക് ജോലിക്കാരെ നിയമിക്കുന്നു.
ലോജിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ലേബറര്‍മാരെയാണ് നിയമിക്കുന്നത്. യോഗ്യരായവര്‍ക്ക് ഇമെയില്‍ മുഖേന അപേക്ഷിക്കാം.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
സഊദി അറേബ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വെര്‍ട്ടിക്കലി ഇന്റഗ്രേറ്റഡ് ഡയറി കമ്ബനിയാണ് അല്‍മറായ്. ജിസിസി, ഈജിപ്ത്, ജോര്‍ദാന്‍ എന്നിവിടങ്ങളിലായി കമ്പനിക്ക് 40000ലധികം ജീവനക്കാരും, രണ്ട് ലക്ഷത്തിലധികം റീട്ടെയില്‍ ഔട്ട്‌ലെറ്റുകളും കമ്പനിക്കുണ്ട്. 2024ല്‍ 2.31 ബില്യന്‍ സഊദി റിയാലായിരുന്നു കമ്പനിയുടെ വരുമാനം.
അല്‍മറായ് പുതുതായി ലോജിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ലേബറര്‍മാരെയാണ് നിയമിക്കുന്നത്. കമ്ബനിയുടെ ദുബൈ റീജിയണിലാണ് ഒഴിവ് വന്നിട്ടുള്ളത്.
പ്രായപരിധി
25നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
എഫ്‌എംസിജി മേഖലയില്‍ രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ഉള്ളവരായിരിക്കണം.
ശാരീരികമായി ഫിറ്റായിരിക്കണം. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കരുത്. കോള്‍ഡ് സ്‌റ്റോര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം.
ആനുകൂല്യങ്ങള്‍
മികച്ച ശമ്പള പാക്കേജ്
മെഡിക്കല്‍ ഇന്‍ഷുറന്‍സ്
വാര്‍ഷിക അവധി
ബോണസ് മറ്റ് ആനുകൂല്യങ്ങള്‍
മികച്ച കരിയര്‍ സാധ്യതകള്‍, ഇന്റര്‍നാഷണല്‍ മേഖലയിലെ പരിചയം.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ നിങ്ങളുടെ ഏറ്റവും പുതിയ സിവി ചുവടെ നല്‍കിയ ഇമെയില്‍ വിലാസത്തിലേക്ക് അയക്കണം. കമ്പനിയുടെ DHR Manager നെ അഭിസംബോധന ചെയ്താണ് മെയില്‍ ആരംഭിക്കേണ്ടത്. സബ്ജക്‌ട് ലൈനില്‍ അപേക്ഷിക്കുന്ന തസ്തികയുടെ പേര് നിര്‍ബന്ധമായി ചേര്‍ക്കണം (Labourer- Logistics).
കൂടുതല്‍ വിവരങ്ങള്‍ക്ക് കമ്ബനി www.almarai.com വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഇമെയില്‍: [email protected]



