‘ശത്രുക്കള്‍ക്ക് വരാനിരിക്കുന്നത് നല്ല വര്‍ഷമായിരിക്കില്ല’; മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവ്; രാത്രിയില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് വീണ്ടും ആക്രമണ ശ്രമം; ദുബായില്‍ ഡ്രോണുകള്‍ തകർത്തു

Spread the love

ടെഹ്റാൻ: രാത്രിയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്റെ ആക്രമണ ശ്രമം.

video
play-sharp-fill

ദുബായില്‍ ഡ്രോണുകള്‍ തകർത്തു. സൗദിയിലും കുവൈത്തിലും വിവിധ മേഖലകളില്‍ ആക്രമണം തടഞ്ഞു.

ശത്രുക്കള്‍ക്ക് വരാനിരിക്കുന്നത് നല്ല വർഷമായിരിക്കില്ലെന്ന് മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖംനഇ രംഗത്തെത്തി. പുതിയ പ്രസ്താവനയിലാണ് മുജ്തബ ഖംനഇ നിലപാട് വ്യക്തമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുർക്കിയിലേക്കും ഒമാനിലേക്കും ആക്രമണം നടത്തിയത് ഇറാനല്ലെന്നും, ഇവ ഇസ്രയേല്‍ നടത്തിയ ആള്‍മാറാട്ട ആക്രമണമാണ് എന്നുമാണ് മുജ്തബ ഖംനഇയുടെ നിലപാട്. തലമുതിർന്ന നേതൃത്വത്തെ വധിച്ചാല്‍ ജനങ്ങളെ ഭയപ്പെടുത്താമെന്ന ശത്രുക്കളുടെ മോഹം തകർന്നുപോയി എന്നും മുജ്തബ ഖംനഇയുടെ പ്രസ്താവനയിലുണ്ട്.

പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഇടയില്‍ സമാധാനത്തിന് മുൻകൈയെടുക്കാമെന്ന പുതിയ വാഗ്ദാനവും ശ്രദ്ധേയമാണ്.