video
play-sharp-fill

‘മുരൾച്ചയും മറ്റും കേട്ടപ്പോൾ വീട്ടുകാർ കരുതിയത് പൂച്ചയെന്ന്; ശബ്ദം കേട്ട ഭാഗത്തേക്ക് ടോർച്ച് അടിച്ചു നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; അവിടെ പൂച്ചയോ പുലിയോ ഒന്നുമായിരുന്നില്ല ‘ഭിത്തിക്ക് മുകളിൽ തുറിച്ചു നോക്കി ഒരു സിംഹം’! ഭയന്നുപോയ വീട്ടുകാർ ഉടൻതന്നെ അധികൃതരെ വിവരമറിയിച്ചു; സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കാണാം

‘മുരൾച്ചയും മറ്റും കേട്ടപ്പോൾ വീട്ടുകാർ കരുതിയത് പൂച്ചയെന്ന്; ശബ്ദം കേട്ട ഭാഗത്തേക്ക് ടോർച്ച് അടിച്ചു നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; അവിടെ പൂച്ചയോ പുലിയോ ഒന്നുമായിരുന്നില്ല ‘ഭിത്തിക്ക് മുകളിൽ തുറിച്ചു നോക്കി ഒരു സിംഹം’! ഭയന്നുപോയ വീട്ടുകാർ ഉടൻതന്നെ അധികൃതരെ വിവരമറിയിച്ചു; സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കാണാം

Spread the love

അമ്റേലി: വന്യജീവികളെ കാണാനായി സഫാരിക്ക് പോകുന്നവർ അനേകങ്ങളുണ്ട്. എന്നാല്‍, ഇന്ന് പല ജനവാസമേഖലകളിലും പുലിയും കടുവയും ആനയും അടക്കം വന്യജീവികള്‍ കയറി വരുന്നുണ്ട്.

ഇത് നിരവധി മനുഷ്യജീവനുകള്‍ നഷ്ടപ്പെടാനും കാരണമായിട്ടുണ്ട്. അതേസമയം തന്നെ വന്യജീവികള്‍ കാടുവിട്ടിറങ്ങുന്നതിനും പലവിധ കാരണങ്ങളുണ്ട്. എന്നാല്‍, ജനവാസമേഖലകളില്‍ ഇറങ്ങുന്ന വന്യജീവികളുടെ വളരെ അധികം ഞെട്ടിക്കുന്ന അനേകം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.

അതുപോലെ ഒരു ഞെട്ടിക്കുന്ന സംഭവമാണ് ഗുജറാത്തിലെ അമ്റേലിയിലും ഉണ്ടായത്. ഇവിടെ ഒരു വീട്ടില്‍ കണ്ടത് സിംഹത്തെയാണ്. ഇതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം, ഹമീർഭായ് ലഖനോത്ര എന്നയാളുടെ വീടിന്റെ അടുക്കള ഭിത്തിക്ക് മുകളിലായിട്ടാണ് സിംഹത്തെ കണ്ടത്. 12 മുതല്‍ 13 അടി വരെ ഉയരം വരുന്നതായിരുന്നു ഈ അടുക്കള ഭിത്തി. സിംഹത്തിന്റെ മുരള്‍ച്ചയും മറ്റും കേട്ടപ്പോള്‍ വീട്ടുകാർ ആദ്യം കരുതിയത് അത് പൂച്ചയുടേതാണ് എന്നാണ്. എന്നാല്‍, ശബ്ദം കേട്ട ഇടത്തേക്ക് ടോർച്ച്‌ അടിച്ച്‌ നോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച വീട്ടുകാർ കണ്ടത്. പൂച്ചയോ പുലിയോ ഒന്നുമായിരുന്നില്ല, അവിടെ ഉണ്ടായിരുന്നത് ഒരു സിംഹമായിരുന്നു.

 

 

ആകെ ഭയന്നുപോയ വീട്ടുകാർ പെട്ടെന്ന് തന്നെ അവിടെ നിന്നും ഇറങ്ങി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. അടുത്തുള്ള വനത്തില്‍ നിന്നായിരിക്കാം സിംഹം വീട്ടിലേക്ക് എത്തിയത് എന്നാണ് കരുതുന്നത്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്ന വീഡിയോയില്‍ അടുക്കള ഭിത്തിക്ക് മുകളില്‍ തുറിച്ചു നോക്കിയിരിക്കുന്ന സിംഹത്തെ കാണാം. ഇത് ആദ്യമായിട്ടല്ല അമ്റേലിയില്‍ ജനവാസ മേഖലകളില്‍ വന്യജീവികളെ കാണുന്നത്.