ഗുജറാത്ത് വംശഹത്യ : പ്രതികൾക്ക് സുപ്രീം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു; പ്രതികൾ സാമൂഹ്യ സേവനങ്ങളിൽ ഏർപ്പെടണമെന്ന് സുപ്രീംകോടതി

ഗുജറാത്ത് വംശഹത്യ : പ്രതികൾക്ക് സുപ്രീം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു; പ്രതികൾ സാമൂഹ്യ സേവനങ്ങളിൽ ഏർപ്പെടണമെന്ന് സുപ്രീംകോടതി

 

സ്വന്തം ലേഖകൻ

ഡൽഹി: 2002ൽ നടന്ന ഗുജറാത്ത് വംശഹത്യ കേസിലെ 14 പ്രതികൾക്ക് സുപ്രീം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പ്രതികൾ ഗുജറാത്തിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. പ്രതികൾ സാമൂഹ്യ സേവനങ്ങളിൽ ഏർപ്പെടണമെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു.


ഗുജറാത്ത് കലാപത്തിനിടെയുണ്ടായ സർദാർപുരയിൽ 33 മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതികൾക്കാണ് സുപ്രീം കോടതി ജാമ്യം നൽകിയത്. പ്രത്യേക വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികളാണിവർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറ്റവാളികളെ രണ്ട് സംഘമായി തിരിച്ച് ഇൻഡോറിലേക്കും ജബൽപൂരിലേക്കും വിടാനാണ് ഉത്തരവിട്ടിരിക്കുന്നത്. പ്രതികൾ സാമൂഹിക സേവനങ്ങളിൽ ഏർപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ഇൻഡോറിലെയും ജബൽ പൂരിലെയും ജില്ലാ ലീഗൽ അതോറിറ്റിക്ക് കോടതി നിർദേശവും നൽകി. വടക്കൻ ഗുജറാത്തിലെ ഗ്രാമത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 33 പേരെ 2002 മാർച്ചിൽ ജീവനോടെ തീ വച്ച് കൊന്ന സംഭവമാണ് സർദാപുര കൂട്ടക്കൊല.