
സ്വന്തം ലേഖിക
അഹമ്മദാബാദ്: ചരിത്ര വിജയം നേടി ഗുജറാത്തില്‍ അധികാര തുടര്‍ച്ച നേടിയ ബി ജെ പി മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും.
മുഖ്യമന്ത്രിയായി ഭൂപന്ദ്ര പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്യ്ത് അധികാരത്തിലേറുമ്പോള്‍ മന്ത്രിമാരും ഒപ്പം സത്യപ്രതിജ്ഞ ചെയ്തേക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗാന്ധിനഗറിലാണ് ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി , കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മന്ത്രിസഭയില്‍ ആദ്യ ഘട്ടത്തില്‍ 20 പേരുണ്ടാവുമെന്നാണ് വിവരം. മന്ത്രിമാരെല്ലാം ഇന്ന് സത്യപ്രതിഞ്ജ ചെയ്തേക്കാനാണ് സാധ്യത.
തെരഞ്ഞെടുപ്പില്‍ 182 അംഗ നിയമസഭയില്‍ 156 സീറ്റുകള്‍ നേടിയാണ് ബി ജെ പി അധികാര തുടര്‍ച്ച നേടിയത്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ബി ജെ പി ഇക്കുറി സ്വന്തമാക്കിയത്.
തുടര്‍ച്ചയായ ഏഴാം തവണയാണ് ബി ജെ പി സംസ്ഥാനത്ത് അധികാരത്തിലേറുന്നു എന്ന പ്രത്യേകതയും ഇക്കുറിയുണ്ടായി. ഇക്കാര്യത്തില്‍ ബംഗാളിലെ സി പി എം റെക്കോര്‍ഡിനൊപ്പം എത്താനും ഗുജറാത്തിലെ ബി ജെ പിക്ക് സാധിച്ചു എന്നതാണ് മറ്റൊരു സവിശേഷത.
പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് ഇക്കുറി നിലംപരിശാകുകയായിരനവ്നു. കേവലം 17 സീറ്റുകള്‍ മാത്രം നേടിയാണ് കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തെത്തിയത്.
ആദ്യമായി ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ എ എ പിക്ക് നേട്ടമുണ്ടാക്കാനായി എന്നതാണ് മറ്റൊരു കാര്യം. ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി അഞ്ച് സീറ്റുകള്‍ നേടി.



