ഗുജറാത്തും താമരയ്‌ക്കൊപ്പം ; ആറ് മണ്ഡലങ്ങളിൽ നാലും ബിജെപിയ്ക്ക് ; കോൺഗ്രസ് രണ്ടിലേക്ക് ചുരുങ്ങി
സ്വന്തം ലേഖകൻ
ഗാന്ധി നഗർ : ഗുജറാത്ത് ഉപതെരഞ്ഞെടുപ്പിലും ബിജെപി മുന്നിൽ. ആറ് മണ്ഡലങ്ങൾ ഉള്ളതിൽ നാലിലും ബിജെപിക്കാണ് മുൻ തൂക്കം. രാധൻപൂർ മണ്ഡലത്തിൽ ബിജെപിയുടെ അൽപേഷ് ഥാകൂറാണ് ലീഡ് ചെയ്യുകയാണ്. കോൺഗ്രസ്സിൽ നിന്നും ബിജെപിയിൽ എത്തിയ അൽപേഷ് ഥാകൂർ യുപിഎ സ്ഥാനാർത്ഥിയെയാണ് പിന്തള്ളിയിരിക്കുന്നത്.
ബനാസ്‌കന്ദ, രാധൻപൂർ, ഖരേലു, ബയാദ് അമരാവതി, ലുനാവാദേ എന്നിങ്ങനെ ആറ് മണ്ഡലങ്ങളിലാണ് ഉപ തെരഞ്ഞെടുപ്പ് നടന്നത്. ഇതോടൊപ്പം ഉത്തർപ്രദേശിലെ 11 മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടന്നെങ്കിലും അതിൽ എട്ടെണ്ണത്തിലും ബിജെപി തന്നെയാണ് മുന്നിൽ നിൽക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പിലും ബിജെപിയാണ് മുന്നിട്ടു നിൽക്കുന്നത്. 99 സീറ്റിൽ ബിജെയിപിയും 61ൽ സഖ്യ കക്ഷിയായ ശിവ്സേനയും മുന്നിട്ടു നിൽക്കുന്നു. കോൺഗ്രസ് 41 ഉം, എൻസിപി 49, സ്വതന്ത്രർ 15 എന്നിങ്ങനെയാണ് ലീഡ് നില.
Third Eye News Live
0
Tags :