ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതിയെ തേടി ഗുജറാത്ത് പോലിസ് കേരളത്തിലെത്തി; പ്രതികളില്‍ നിന്നും ലക്ഷങ്ങൾ കൈക്കൂലി വാങ്ങി കേസ് ഒത്തു തീര്‍പ്പാക്കി കുറുപ്പംപടി പോലിസ്; 4 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Spread the love

കൊച്ചി: ഗുജറാത്തിലെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പു കേസ് ഒതുക്കിത്തീർക്കാൻ ഇടനിലക്കാരായി നിന്ന പെരുമ്പാവൂർ കുറുപ്പംപടി സ്റ്റേഷനിലെ 4 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.

video
play-sharp-fill

എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിയാണ് അന്വേഷണ വിധേയമായി നാലു പേരെയും സസ്പെൻഡ് ചെയ്തത്.

എസ്ഐ അബ്ദുൽ റൗഫ്, സിപിഒമാരായ സഞ്ജു ജോസ്, ഷക്കീർ, ഷഫീഖ് എന്നിവരാണ് സസ്പെൻഷനിലായത്.കൈക്കൂലി വാങ്ങിയ വിവരം പുറത്തു വന്നതോടെ വിജിലൻസും ഇന്ന് പൊലീസ് സ്റ്റേഷനിൽ പരിശോധന നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുജറാത്തിൽ റജിസ്റ്റർ ചെയ്ത ഡിജിറ്റൽ സാമ്പത്തിക തട്ടിപ്പു കേസിലെ പണം എത്തിയിരിക്കുന്നത് കേരളത്തിലെ ഒരു അക്കൗണ്ടിലാണെന്ന് മനസിലാക്കിയ ഗുജറാത്ത് പൊലീസിൽ നിന്നുള്ള 2 പേർ ഈ മാസം നാലിന് പെരുമ്പാവൂരിലെത്തിയിരുന്നു.

തുടർന്ന് ഇയാൾ താമസിക്കുന്നത് കുറുപ്പംപടി പൊലീസ് സ്റ്റേഷൻ പരിധിയിലാണെന്ന് വ്യക്തമായതോടെ കണ്ടെത്താൻ സ്ഥലത്തെ പൊലീസിന്റെ സഹായം തേടി.

തുടർന്ന് ഇയാളെ കണ്ടെത്തി. എന്നാൽ അക്കൗണ്ട് തന്റേതാണെങ്കിലും പണം എത്തിയത് തനിക്കല്ലെന്ന നിലപാടിലാണ് അക്കൗണ്ട് ഉടമ എന്നാണ് പൊലീസിനോട് വിശദീകരിച്ചത് എന്നാണ് അറിയുന്നത്. തുടർന്ന് പണം യഥാർഥത്തിൽ കൈപ്പറ്റിയ ആളെ കണ്ടെത്തി.

കേസ് ഒഴിവാക്കാൻ കുറുപ്പംപടി പൊലീസ് ഇടനിലക്കാരായി നിന്ന് പ്രതികളിൽ നിന്ന് 3.30 ലക്ഷം രൂപ വീതം 6.60 ലക്ഷം രൂപ വാങ്ങിയെന്നും ഇത് വീതം വച്ചു എന്നുമാണ് കേസ്.

ഡിസംബർ അഞ്ചിനാണ് പണം കൈമാറിയത്. വിവരം രഹസ്യമാക്കി വച്ചെങ്കിലും സ്പെഷൽ ബ്രാഞ്ച് വിവരമറിയുകയും ഇക്കാര്യത്തിൽ റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകുകയുമായിരുന്നു.