കളി മഴ കൊണ്ടുപോയി…! ഒരു പന്ത് പോലും എറിയാനായില്ല; ഗുജറാത്ത് പ്ലേഓഫ് കാണാതെ പുറത്ത്; കൊല്‍ക്കത്തയുമായുള്ള മത്സരം ഉപേക്ഷിച്ചു

കളി മഴ കൊണ്ടുപോയി…! ഒരു പന്ത് പോലും എറിയാനായില്ല; ഗുജറാത്ത് പ്ലേഓഫ് കാണാതെ പുറത്ത്; കൊല്‍ക്കത്തയുമായുള്ള മത്സരം ഉപേക്ഷിച്ചു

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്ലിന്റെ പ്ലേ ഓഫ് കാണാതെ പുറത്ത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള മത്സരം മഴ മുടക്കിയതോടെയാണ് നിലവിലെ റണ്ണേഴ്‌സ് അപ്പായ ഗുജറാത്ത് പുറത്താവുന്നത്.
ഇതോടെ ഇരു ടീമുകളും ഓരോ പോയിന്റ് പങ്കിട്ടു.

നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ച ടീമാണ് കൊല്‍ക്കത്ത. ഗുജറാത്തിനാവട്ടെ ജയിച്ചാല്‍ വിദൂര സാധ്യത മാത്രമാണ് ഉണ്ടായിരുന്നത്. 13 മത്സരങ്ങളില്‍ 11 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ഗുജറാത്ത്. ഇത്രയും മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കൊല്‍ക്കത്ത് 19 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഒരു പന്ത് പോലും എറിയാന്‍ സാധിച്ചില്ല. പ്ലേ ഓഫ് കാണാതെ പുറത്താവുന്ന മൂന്നാമത്തെ ടീമാണ് ഗുജറാത്ത്. നേരത്തെ, മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിംഗ്‌സും ഇത്തരത്തില്‍ പുറത്തായിരുന്നു.

കൊല്‍ക്കത്തയ്ക്ക് പോയിന്റ് പങ്കിടേണ്ടി വന്നതോടെ രാജസ്ഥാന് റോയല്‍സിന് ഒന്നാമതെത്താനുള്ള അവസരം തെളിഞ്ഞു. അടുത്ത മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനേയും അവസാന മത്സരത്തില്‍ കൊല്‍ക്കത്തയേയും തോല്‍പ്പിച്ചാല്‍ രാജസ്ഥാന് ഒന്നാമതെത്താം. അങ്ങനെ വന്നാല്‍ ആദ്യ പ്ലേ ഓഫില്‍ കൊല്‍ക്കത്ത തന്നെയായിരിക്കും രാജസ്ഥാന്റെ എതിരാളി.