300 കോടിയുടെ മയക്കുമരുന്നും ആയുധങ്ങളും’; ഗുജറാത്തില്‍ പാക് ബോട്ട് പിടിയില്‍; പത്ത് പേർ കസ്റ്റഡിയിൽ

Spread the love

സ്വന്തം ലേഖിക

ഗാന്ധിനഗര്‍: ഗുജറാത്തില്‍ മുന്നൂറ് കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നും ആയുധങ്ങളുമായി പാക് ബോട്ട് പിടിയില്‍.

അല്‍ സൊഹേലി എന്നുപേരുള്ള മത്സ്യ ബന്ധന ബോട്ടാണ് കോസ്റ്റ്ഗാര്‍ഡ് പിടികൂടിയത്. കോസ്റ്റ്ഗാര്‍ഡും ഗുജറാത്ത് എ ടി എസും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ബോട്ട് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോട്ടിലുണ്ടായിരുന്ന പത്ത് പേരെ കസ്റ്റഡിയിലെടുത്തു. 40 കിലോ മയക്കുമരുന്നും ആറ് തോക്കുകളും 120 വെടിയുണ്ടകളും ബോട്ടില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നും പുറപ്പെട്ടതാണ് ബോട്ടെന്നാണ് സൂചന. ബോട്ട് ഓഖ തീരത്തേക്ക് എത്തിച്ചെന്നും അന്വേഷണം തുടരുകയാണെന്നും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.