
ട്രോളിബാഗ് വിവാദം പ്രചരിക്കുന്നതിന് പിന്നാലെ ട്രോളി ബാഗ് പോസ്റ്റുമായി ഗിന്നസ് പക്രു ; കെപിഎമ്മില്‍ അല്ലല്ലോ എന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കമന്റ്
സ്വന്തം ലേഖകൻ
നീല ട്രോളിബാഗുമായുള്ള വിവാദം സമൂഹ മാധ്യമങ്ങളിൽ, ട്രോളായും, വിഡിയോയായും പ്രചരിക്കുന്നതിനിടയിൽ ട്രോളി ബാഗ് പോസ്റ്റുമായി ഗിന്നസ് പക്രു. നൈസ് ഡേ എന്നെഴുതിയ അടിക്കുറിപ്പോടൊപ്പം ട്രോളി ബാഗുമായി നില്‍ക്കുന്ന ചിത്രം നടന്‍ ഫെയ്‌സബുക്കില്‍ പോസ്റ്റ് ചെയ്തു.
നിമിഷ നേരം കൊണ്ട് പക്രുവിന്റെ ട്രോള്‍ വൈറലായി. നിരവധി പേരാണ് പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പടെയുള്ളവര്‍ കമന്റ് ചെയ്തിട്ടുണ്ട്. കെപിഎമ്മില്‍ അല്ലല്ലോ എന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കമന്റ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രെന്‍ഡിനൊപ്പം എന്നാണ് കൂടുതല്‍ ആളുകളും കുറിച്ചത്. ചിലര്‍ എഎ. റഹീമിന്റെ പടവും ട്രോളായി ചേര്‍ത്തിട്ടുണ്ട്. പോസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തുമെല്ലാം കമന്റ് ചെയ്യുന്നുണ്ട്. പക്രുവും ട്രോളി തുടങ്ങിയോ എന്നും കറുപ്പല്ല നീല ട്രോളിയാണെന്നുമെല്ലാമാണ് ചിലരുടെ കമന്റ്.