വഴക്കിനിടെ ഭർത്താവിനെ കൊന്നു; അഞ്ചടി താഴ്ചയിൽ കുഴിച്ചിട്ടു ; ജോലിക്കായി കേരളത്തിലേക്ക് പോയെന്ന് കള്ളം ; യുവതി അറസ്റ്റിൽ

Spread the love

ഗുവാഹത്തി: അസമിലെ ഗുവാഹത്തിയിൽ ഭർത്താവിനെ കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചിട്ട യുവതി അറസ്റ്റിൽ. മുപ്പത്തിയെട്ടുകാരിയായ റഹിമ ഖാത്തൂൺ ആണ് ഭർത്താവ് സബിയാൽ റഹ്മാനെ (40) കൊന്നു കുഴിച്ചിട്ടത്. ഗുവാഹത്തിയിലെ പാണ്ടു പ്രദേശത്തെ ജോയ്മതി നഗറിൽ ജൂൺ 26നാണ് സംഭവം നടന്നത്. ഭർത്താവ് ജോലിക്കായി കേരളത്തിലേക്ക് പോയിരിക്കുകയാണെന്നാണ് റഹിമ പറഞ്ഞിരുന്നത്. എന്നാൽ ഇതിൽ സംശയം തോന്നിയ സബിയാൽ റഹ്മാനെ (40) കൊന്നു കുഴിച്ചിട്ടത്. ഗുവാഹത്തിയിലെ പാണ്ടു പ്രദേശത്തെ ജോയ്മതി നഗറിൽ ജൂൺ 26നാണ് സംഭവം നടന്നത്. ഭർത്താവ് ജോലിക്കായി കേരളത്തിലേക്ക് പോയിരിക്കുകയാണെന്നാണ് റഹിമ പറഞ്ഞിരുന്നത്. എന്നാൽ ഇതിൽ സംശയം തോന്നിയ സബിയാൽ റഹ്മാന്റെ സഹോദരൻ 12നു പൊലീസിൽ പരാതി നൽകി. തുടർന്ന് റഹിമ പൊലീസിൽ കീഴടങ്ങുകയായിരുന്നു….

video
play-sharp-fill

15 വർഷം മുൻപായിരുന്നു റഹിമയും സബിയാലും തമ്മിലുള്ള വിവാഹം. ഇരുവർക്കും രണ്ടു കുട്ടികളുണ്ട്. ജൂൺ 26നു രാത്രി മദ്യപിച്ചെത്തിയ സബിയാലും റഹിമയും തമ്മിൽ വഴക്കിടുകയും ഇരുവരും തമ്മിൽ കയ്യാങ്കളി ഉണ്ടാകുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ സബിയാൽ മരിക്കുകയുമായിരുന്നെന്നാണ് റഹിമ പൊലീസിനോട് പറഞ്ഞത്. ഇതിനു ശേഷം വീടിനു സമീപം തന്നെ അഞ്ചടി താഴ്ചയിൽ കുഴിയെടുത്തു മൃതദേഹം മറവു ചെയ്തു. സബിയാലിനെ അന്വേഷിച്ചവരോട്, ജോലിക്കായി കേരളത്തിലേക്കു പോയെന്നാണ് റഹിമ പറഞ്ഞിരുന്നത്. നാട്ടുകാരുടെ കൂടുതൽ ചോദ്യങ്ങളിൽനിന്ന് ഒഴിവാകാനായി, ആശുപത്രിയിൽ പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽനിന്നു മാറിനിൽക്കുകയും ചെയ്തു. റഹിമയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെയാണ് സബിയാലിന്റെ സഹോദരൻ പൊലീസിൽ പരാതി നൽകിയത്.

‘‘പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പരിഭ്രാന്തയായ റഹിമ, ഗുവാഹത്തിയിൽ തിരിച്ചെത്തി ജലുക്ബാരി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. അവരുടെ മൊഴി രേഖപ്പെടുത്തി. ഫൊറൻസിക് സംഘത്തോടൊപ്പം അവരെ വീട്ടിൽ എത്തിച്ച് ഭർത്താവിന്റെ അഴുകിയ മൃതദേഹം പുറത്തെടുത്തു.’’– ഗുവാഹത്തി (വെസ്റ്റ്) ഡപ്യൂട്ടി പൊലീസ് കമ്മിഷണർ പദ്മനാവ് ബറുവ പറഞ്ഞു. റഹിമയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് ഇത്രവും വലിയ കുഴിയെടുക്കാൻ സാധിക്കില്ലെന്നാണ് കരുതുന്നതെന്നും അതിനാൽ തന്നെ ഇവരെ സഹായിച്ചയാൾക്കായി അന്വേഷണം നടക്കുകയാണെന്നും ഡിസിപി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group