video
play-sharp-fill
ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പോലീസ് പിടിയില്‍

ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പോലീസ് പിടിയില്‍

തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതി കടയില്‍ നിന്നു സാധനം വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

 

പിന്നാലെ പോയ മേനംകുളം കല്‍പ്പന കോളനിയില്‍ പുതുവല്‍ പുത്തൻവീട്ടില്‍ മാനുവല്‍ (41) യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ച്‌ കയുകയും യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.

 

ആക്രമണത്തിനിടെ നിലത്തുവീണ് യുവതിക്ക് കൈക്ക് ഗുരുതരമായ പരുക്കേറ്റിരുന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കാര്യം തിരക്കിയപ്പോള്‍ ജോലി ചെയ്ത ശമ്പളം വാങ്ങാൻ വന്നതാണെന്ന് മാനുവല്‍ പറഞ്ഞ് ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

തുടർന്ന് യുവതി കഠിനംകുളം പോലീസില്‍ പരാതി നല്‍കിയത്. ബൈക്കിന്‍റെ നമ്പർ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ടെക്നോപാർക്കിലെ പൂന്തോട്ടത്തിലെ തൊഴിലാളിയാണ് അറസ്റ്റിലായ മാനുവല്‍. ടെക്നോപാർക്കില്‍ വെച്ചാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.