
കൊച്ചി : അതിഥി തൊഴിലാളിയെ വാടകയ്ക്കു താമസിച്ചിരുന്ന വീടിന്റെ മുകളിൽ നിന്നു വീണു ഗേറ്റിന്റെ കമ്പി തുളഞ്ഞു കയറി മരിച്ച നിലയിൽ കണ്ടെത്തി.എറണാകുളം പേണേക്കരയിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഒഡിഷ സ്വദേശി കാലു നായക്(18) ആണ് മരിച്ചത്. ഇന്നലെ അർധരാത്രി 12 മണിയോടെയാണ് പോണേക്കര കരയിൽ മനയ്ക്കപ്പറമ്പ് കൃഷ്ണനഗർ റോഡിൽ വീടിന്റെ ടെറസിൽ നിന്നു ഗേറ്റിലേയ്ക്കു വീണത്.
കാൽ വഴുതി വീണതാകാം എന്നാണ് വിലയിരുത്തൽ. ഗേറ്റിന്റെ കൂർത്ത കമ്പി ചെവിയുടെ ഭാഗത്തു കൂടി തുളഞ്ഞു കയറി ആഴത്തിൽ മുറിവു പറ്റി ചോരവാർന്നതാണ് മരണ കാരണം എന്നു കരുതുന്നു. വീട്ടുടമ അറിച്ചതിനെ തുടർന്നു പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.