അഭിപ്രായ വ്യത്യാസത്തെ തുടർന്ന് വയോധികന് ക്രൂര മർദ്ദനം ; അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ

Spread the love

പേരൂര്‍ക്കട : വയോധികനെ അന്തർസംസ്ഥാന തൊഴിലാളി ക്രൂരമായി മര്‍ദിച്ചവശനാക്കിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഝാർഖണ്ഡ് സ്വദേശി കുന്ദന്‍ ചൗധരിയെ പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

വഴയില വിന്നേഴ്‌സ് ലെയ്‌നില്‍ താമസിക്കുന്ന ശശിക്കാണ് (70) മര്‍ദനമേറ്റത്. കഴിഞ്ഞദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. ഇരുവരും തമ്മിലുള്ള അഭിപ്രായവ്യാത്യാസമാണ് മര്‍ദനത്തില്‍ കലാശിച്ചത്.

വീടിനുസമീപത്തു നിന്നിരുന്ന ശശിയെ പ്രതി പട്ടിക കൊണ്ട് തലയ്ക്ക് അടിക്കുകയും കൈ അടിച്ചൊടിക്കുകയുമായിരുന്നു. തലയില്‍ മാരകമായി പരിക്കേറ്റ ശശി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ശശി നല്‍കിയ പരാതിയിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പേരൂര്‍ക്കട എസ്.എച്ച്‌.ഒ പ്രൈജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ മിഥുന്‍, എസ്.സി.പി.ഒ സജി, പ്രശാന്ത് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.