തേർഡ് ഐ ബ്യൂറോ
കോട്ടയം: നഗരമധ്യത്തിൽ ചന്തക്കടവിന് സമീപത്തെ ലോഡ്ജിൽ ഗുണ്ടാ ആക്രമണം. വടിവാളും മറ്റ് മാരകായുധങ്ങളുമായി എത്തിയ ഗുണ്ടാ സംഘം രണ്ടു യുവാക്കളെ ലോഡ്ജിനു സമീപത്തെ വീട്ടിൽ കയറി വെട്ടി. ഗുരുതരമായി വെട്ടേറ്റ രണ്ടു യുവാക്കളെയും കോട്ടയം ഭാരത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏറ്റുമാനൂർ സ്വദേശികൾക്കാണ് വെട്ടേറ്റത്. ഏറ്റുമാനൂർ സ്വദേശികളായ സാൻ ജോസഫ്, അമീർഖാൻ എന്നിവർക്കാണ് വെട്ടേറ്റത്. പൊൻകുന്നം സ്വദേശി ജ്യോതിയാണ് ഇവർക്കൊപ്പം ലോഡ്ജിലുണ്ടായിരുന്നത്. തിരുവനന്തപുരം സ്വദേശി ഷിനുവും ഇവർക്കൊപ്പം ഉണ്ടായിരുന്നു. അക്രമം കണ്ട് ഷിനു ഓടിരക്ഷപെട്ടതിനാൽ ഇയാൾക്ക് പരിക്കേറ്റില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെ ചന്തക്കടവിൽ ടിബി ജംഗ്ഷൻ – ചന്തക്കടവ് റോഡിലെ വടശേറിൽ ലോഡ്ജിനു സമീപത്തെ വീട്ടിലായിരുന്നു അക്രമം. രണ്ട് വാഹനങ്ങളിലായി എത്തിയ അക്രമി സംഘം വീടിനുള്ളിൽ കയറി രണ്ടു പേരെ ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
പരിക്കേറ്റ രണ്ടു പേരും തങ്ങൾക്ക് ഒന്നും അറിയില്ലെന്ന നിലപാടാണ് എടുത്തിരിക്കുന്നത്. നഗരത്തിൽ പ്ലമ്പിങ് ജോലികൾക്കായാണ് തങ്ങൾ എത്തിയതെന്നും ഇതിനായാണ് ഇവിടെ എത്തിയതെന്നുമാണ് രണ്ടു പ്രതികളും പറയുന്നത്. ഇവിടെ എത്തിയ ഗുണ്ടാ സംഘം ആക്രമണം നടത്തുകയായിരുന്നുവെന്നും പ്രതികൾ പൊലീസിനു മൊഴി നൽകി. ഇവർക്ക് ഭക്ഷണം പാചകം ചെയ്തു നൽകുന്നതിനായാണ് യുവതി വീട്ടിൽ താമസിച്ചതെന്നുമാണ് പ്രതികൾ മൊഴി നൽകിയത്.
എന്നാൽ, അക്രമത്തിന് പിന്നിൽ അടിമുടി ദുരൂഹതയാണ് എന്നു കോട്ടയം ഡിവൈ.എസ്.പി അനിൽകുമാർ പറഞ്ഞു. ലോഡ്ജിനു സമീപത്തെ വീട് വാടകയ്ക്കു എടുത്ത ആളുകളല്ല ഇവിടെ താമസിച്ചിരുന്നതെന്നു കെട്ടിടം ഉടമ പൊലീസിനോടു പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.