
മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച വ്യക്തിയെ വാകത്താനത്തു നിന്നും കാണാതായി: കാണാതായ ആളുടെ ബാഗ് കൊച്ചിയിൽ നിന്നും കണ്ടെത്തി; അന്വേഷണവുമായി വാകത്താനം പൊലീസ്
സ്വന്തം ലേഖകൻ
കോട്ടയം: മാനസികമായി വെല്ലുവിളി നേരിട്ടിരുന്ന വ്യക്തിയെ വാകത്താനത്തു നിന്നും കാണാതായതായി പരാതി. വാകത്താനം പരിയാരം തേവരുചിറ ഭാഗത്ത് ഫിന്നി ഡാനിയേലിനെ(42)യാണ് കാണാതായത്.
കഴിഞ്ഞ 17 മുതലാണ് ഫിന്നിയെ വീട്ടിൽ നിന്നും കാണാതായത്. 17 ന് വൈകിട്ട് മൂന്നു മണിയോടെ ഇയാൾ വീട് പൂട്ടിയ ശേഷം പുറത്തേയ്ക്കു പോകുകയായിരുന്നു. എന്നാൽ, പിന്നീട് ഇദ്ദേഹത്തെ കാണാതാകുകയായിരുന്നു. ഇദ്ദേഹം വീട്ടിൽ മടങ്ങിയെത്താതെ വന്നതോടെയാണ് ബന്ധുക്കൾ പൊലീസിൽ വിവരം അറിയിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇദ്ദേഹത്തിന്റെ ബാഗ് എറണാകുളം കലൂർ ഭാഗത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. അഞ്ചടി ആറിഞ്ച് ഉയരമുണ്ട്. ഇദ്ദേഹത്തെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ വാകത്താനം പൊലീസിൽ വിവരം അറിയിക്കുക. പൊലീസ് ഇൻസ്‌പെക്ടർ- 9497987074. വാകത്താനം പൊലീസ് സ്റ്റേഷൻ – 04812462296
Third Eye News Live
0