കുട്ടികളെ പ്രിയപ്പെട്ട ജെല്ലി മിഠായി ഇനി വീട്ടില്‍ തയ്യാറാക്കാം; രുചികരമായ പേരയ്ക്ക ജെല്ലി റെസിപ്പി ഇതാ

Spread the love

കോട്ടയം: പേരയ്ക്ക എല്ലാവർക്കും ഇഷ്ടമുള്ള പഴമാണ്. ഇത് വിറ്റമിൻ സി, ആന്റിഒക്സിഡൻ്റുകള്‍, മഗ്നീഷ്യം, പൊട്ടാസ്യം, നാരുകള്‍ എന്നിവയില്‍ സമ്പന്നമാണ്.

video
play-sharp-fill

പേരയ്ക്ക പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും നിയന്ത്രിക്കാൻ സഹായിക്കുന്നു. കൂടാതെ, ഇത് ദഹനത്തിന് സഹായകവും മലബന്ധം ഒഴിവാക്കുന്നതിനും ഗുണകരമാണ്. എന്നാല്‍, പഴം നേരിട്ട് കഴിക്കുന്നത് മാത്രം അല്ല, ജെല്ലിയാക്കി കുട്ടികള്‍ക്കും മുതിർന്നവർക്കും ഇഷ്ടമായ രീതിയില്‍ ആസ്വദിക്കാം.

ആവശ്യമായ ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഴുത്തു മൃദുവായ പേരയ്ക്ക – 7

വെള്ളം – 5 കപ്പ്

നാരങ്ങാനീര് – 3 വലിയ സ്പൂണ്‍

പഞ്ചസാര – 3 കപ്പ്

തയ്യാറാക്കുന്ന വിധം

പേരയ്ക്ക ചെറുകഷണങ്ങളാക്കി മുറിക്കുക. ചൂടുള്ള വെള്ളത്തില്‍ 10-15 മിനിറ്റ് വേവിക്കുക. വേവിച്ച പേരയ്ക്ക നന്നായി ഉടച്ച്‌ അരിച്ച്‌ പള്‍പ്പും ജ്യൂസും വേർതിരിക്കുക. പാനിലാക്കി, നാരങ്ങാനീറും ചേർത്തു നന്നായി യോജിപ്പിക്കുക. പഞ്ചസാര ചേർത്ത് മിശ്രിതം ഇടുപ്പില്‍ കത്തിച്ചുകൊണ്ട് ഇളക്കി വേവിക്കുക. (ഒരു കപ്പ് മിശ്രിതത്തിന് ഒരു കപ്പ് പഞ്ചസാര) ജെല്ലി പാകമായോയെന്ന് പരിശോധിക്കാൻ ഒരു തുള്ളി ജെല്ലി വെള്ളത്തില്‍ ഒഴിക്കുക. സെറ്റായാല്‍ പാകം, അലിഞ്ഞു ചേർന്നാല്‍ ഇനി വേവിക്കുക. പാകമായ ജെല്ലി അടുപ്പില്‍ നിന്നു വാങ്ങി മുകളില്‍ നിന്ന് പത നീക്കി വൃത്തിയുള്ള കുപ്പിയിലാക്കുക. ജെല്ലി ചൂടാർന്ന ശേഷം കുപ്പിയിലടച്ച്‌ ഉപയോഗിക്കാം.

ഇങ്ങനെ ഉണ്ടാക്കിയ പേരയ്ക്ക ജെല്ലി മധുരവും, പോഷകങ്ങളും സമ്പന്നമാണ്. ഇത് കുട്ടികള്‍ക്കും മുതിർന്നവർക്കും സുഖകരമായ ഒരു ഭക്ഷണ സ്നാക്ക് ആകും.