കഞ്ചാവ് കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത സ്വര്‍ണവും പണവും മോഷ്ടിച്ച കേസ്; കോഴിക്കോട് ക്രൈംബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സിബി തോമസിന് എതിരെ കുറ്റപത്രം
തിരുവനന്തപുരം: കഞ്ചാവ് കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച കേസില്‍ ക്രൈംബ്രാഞ്ച് കോഴിക്കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സിബി തോമസിന് എതിരെ കുറ്റപത്രം.
പ്രതിയുടെ വീട്ടില്‍ നിന്നെടുത്ത സ്വര്‍ണവും പണവും കോടതിയില്‍ ഹാജരാക്കാതെ മുക്കിയെന്ന് തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
2009ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കഞ്ചാവ് കേസിലെ പ്രതിയുടെ വീടിന് അന്ന് പേരൂര്‍ക്കട പ്രൊബേഷണറി എസ്‌ഐ ആയിരുന്ന സിബി തോമസിനെ കാവലിന് നിയോഗിച്ചിരുന്നു. ഈ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത സ്വര്‍ണവും പണവും കോടതിയില്‍ ഹാജരാക്കാതെ മുക്കിയെന്നാണ് കേസ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്നത്തെ പേരൂര്‍ക്കട സിഐ അശോകന്‍, എസ്‌ഐ നിസാം എന്നിവരെ കേസില്‍ നിന്ന് ഒഴിവാക്കി. അശോകനും നിസാമാനുമെതിരെ വകുപ്പ് തല അന്വേഷണം നടത്താനും ക്രൈം ബ്രാഞ്ച് ശുപാര്‍ശ ചെയ്തു.