ശബരിമല വിഷയത്തിലെ സർക്കാർ അനുകൂല നിലപാടിന് പിന്നാലെ എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ പ്രതിഷേധം കനക്കുകയാണ്: എൻഎസ്‌എസിനെ പിന്നില്‍ നിന്ന് കുത്തിയെന്നും ജനറല്‍സെക്രട്ടറി സ്ഥാനത്തുനിന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ട് വിവിധ സ്ഥലങ്ങളിൽ ഇന്ന് ബാനർ പ്രത്യക്ഷപ്പെട്ടു.

Spread the love

കോട്ടയം; ശബരിമല വിഷയത്തിലെ സർക്കാർ അനുകൂല നിലപാടിന് പിന്നാലെ എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ പ്രതിഷേധം കനക്കുകയാണ്.
ജനറല്‍ സെക്രട്ടറിക്കെതിരായ ബാനറുകള്‍ ആലപ്പുഴയിലും പത്തനംതിട്ടയിലുമാണ് ഇന്ന് പ്രത്യക്ഷപ്പെട്ടത്.

പത്തനംതിട്ട തിരുവല്ല പെരിങ്ങര എൻഎസ്‌എസ് കരയോഗത്തിന് സമീപവും പെരിങ്ങര ജംഗ്ഷനിലും ബാനർ സ്ഥാപിച്ചിട്ടുണ്ട്. പെരിങ്ങര ലക്ഷ്മി നാരായണ ക്ഷേത്ര ജംഗ്ഷനിലും ബാനർ വെച്ചിട്ടുണ്ട്. സേവ് നായർ ഫോറത്തിന്റെ പേരിലാണ് ബാനർ. പിന്നില്‍ നിന്ന് കാലുവാരിയ പാരമ്പര്യം നല്ല നായർക്കില്ല,

ശബരിമല അയ്യപ്പ സ്വാമിയുടെ ആചാര സംരക്ഷണത്തിന് അണിനിരന്ന ആയിരങ്ങളെ അപമാനിച്ച സമുദായ വഞ്ചകൻ രാജിവെക്കുക എന്നീ വാചകങ്ങളാണ് ബാനറില്‍ ഉള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴയില്‍ നൂറനാട് പണയില്‍വിലാസം കരയോഗത്തിന് മുന്നിലാണ് ബാനർ പ്രത്യക്ഷപ്പെട്ടത്. സ്വന്തം കാര്യത്തിന് വേണ്ടി അയ്യപ്പ ഭക്തരെയും എൻഎസ്‌എസിനേയും പിന്നില്‍ നിന്ന് കുത്തിയെന്നും ജനറല്‍സെക്രട്ടറി സ്ഥാനത്തുനിന്നും അദ്ദേഹം രാജിവെക്കണമെന്നും ഈ ബാനറില്‍ എഴുതിട്ടുണ്ട്.