ജി.സുധാകരൻ കട്ടക്കലിപ്പിൽ: പെരുമ്പളം പാലം ഉദ്ഘാടന പരിപാടിയിലേക്കുള്ള ക്ഷണം നിരസിച്ച്‌ മുതിർന്ന സി പി എം നേതാവ് ജി. സുധാകരൻ

Spread the love

ആലപ്പുഴ: പെരുമ്പളം പാലം ഉദ്ഘാട പരിപാടിയിലേക്കുള്ള ക്ഷണം നിരസിച്ച്‌ ജി. സുധാകരൻ, ചികിത്സയിലായതിനാല്‍ പങ്കെടുക്കാനാവില്ലെന്നാണ് സുധാകരന്‍റെ വിശദീകരണം.

video
play-sharp-fill

മന്ത്രി പി.എ. മുഹമ്മദ് റിയാസ് ക്ഷണിച്ചപ്പോഴാണ് അദ്ദേഹം അസൗകര്യം അറിയിച്ചത്. പെരുമ്പളം പാലം ഉദ്ഘാടനത്തിന്‍റെ പോസ്റ്ററില്‍ ജി. സുധാകരന്‍റെ ചിത്രവും ഉള്‍പ്പെടുത്തിയിരുന്നു.

സിപിഎം നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന സുധാകരൻ കഴിഞ്ഞ ദിവസം പാർട്ടി അംഗത്വം പുതുക്കില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. പിന്നാലെ തന്നെ സിപിഎം അനുനയ ശ്രമവും ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം.വി. ഗോവിന്ദനടക്കം ഫോണില്‍ വിളിച്ച്‌ സംസാരിച്ചെങ്കിലും നിലപാടിലുറച്ച്‌ നില്‍ക്കുന്നുവെന്ന് സുധാകരൻ അറിയിച്ചിരുന്നു. പിന്നാലെ ശനിയാഴ്ച മുഖ്യമന്ത്രി നേരിട്ടെത്തി സുധാകരനുമായി കൂടിക്കാഴ്ച നടത്താനാണ് തീരുമാനം.