
ഡൽഹി: ജിഎസ്ടി സ്ലാബുകളും നിരക്കുകളും വെട്ടിക്കുറച്ചതിന് പിന്നാലെ വിലയില്‍ കുറവു വരുത്തി വില്പന ടോപ്ഗിയറിലാക്കാന്‍ കാര്‍ നിര്‍മാതാക്കള്‍.
കാറുകളുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനത്തിലേക്ക് താഴ്ത്തിയതോടെ കാര്‍ വിലയില്‍ ഗണ്യമായ കുറവുണ്ടാകും.
തങ്ങളുടെ ചെറുകാര്‍ മോഡലുകള്‍ക്ക് 70,000 രൂപ വരെ വില താഴുമെന്ന് മാരുതി സുസൂക്കി ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവ വ്യക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ മറ്റ് കാര്‍ നിര്‍മാതാക്കളും മാരുതി സുസൂക്കിയുടെ വഴിയെ വിലക്കുറവ് പ്രഖ്യാപിക്കുമെന്നാണ് വിവരം.
വാഹന വിപണിക്ക് കോളടിക്കും
ജിഎസ്ടി പരിഷ്‌കാരം രാജ്യത്ത് ചെറുകാര്‍ വിപണിയുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കും. നിലവില്‍ നെഗറ്റീവ് വളര്‍ച്ചയായിരുന്നു ഈ മേഖലയില്‍ ഉണ്ടായിരുന്നത്. ഈ സാമ്പത്തിവര്‍ഷം ചെറുകാര്‍ വില്പനയില്‍ 10 ശതമാനത്തിനടുത്ത് വളര്‍ച്ചയുണ്ടാകും. മൊത്തത്തില്‍ കാര്‍ വിപണി 6-8 ശതമാനം നേട്ടമുണ്ടാക്കുമെന്നും ഭാര്‍ഗവ പ്രവചിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടത്തരം വരുമാനക്കാരുടെ വാങ്ങല്‍ശേഷി ഉയര്‍ത്താന്‍ ജിഎസ്ടിയിലെ മാറ്റത്തിലൂടെ സാധിക്കും. ഗ്രാമീണ മേഖലയില്‍ മികച്ച മണ്‍സൂണ്‍ ലഭിക്കുന്നതും കാര്‍ഷിക മേഖലയുടെ വളര്‍ച്ചയും ഒപ്പം ജിഎസ്ടിയിലെ കുറവും ചേരുമ്പോള്‍ കാര്‍ വില്പന കുതിക്കുമെന്നാണ് വാഹന മേഖലയുടെ വിലയിരുത്തല്‍.
പുതിയ ജിഎസ്ടി നിരക്കുകള്‍ ഈ മാസം 22 മുതല്‍ നിലവില്‍ വരും. 1200 സിസിക്കു മുകളിലുള്ള കാറുകളുടെ ജിഎസ്ടി 40 ശതമാനമാണ്. മുമ്പ് ഇത് 43 മുതല്‍ 50 ശതമാനം വരെയായിരുന്നു. ആഡംബര കാര്‍ വിപണിയിലും നികുതി കുറഞ്ഞത് ഉപയോക്താക്കള്‍ക്ക് നേട്ടമാകും.
രാജ്യത്തെ വാഹന ഷോറൂമുകളില്‍ ആറ് ലക്ഷത്തോളം വാഹനങ്ങള്‍ വിറ്റുപോകാതെ കിടപ്പുണ്ടെന്നാണ് കണക്കാക്കുന്നത്. പുതിയ ജിഎസ്ടി നിരക്കുകള്‍ വരുന്നതോടെ വില്പന കുതിച്ചുയരുമെന്നാണ് പ്രതീക്ഷ.
ഉത്തരേന്ത്യയില്‍ ഉത്സവകാലം ആരംഭിക്കുകയാണ്. ഈ വര്‍ഷം രാജ്യത്ത് കാലവര്‍ഷം അനുകൂലമായിരുന്നു. കാര്‍ഷിക മേഖലയില്‍ വിളവ് വര്‍ധിക്കുമ്ബോള്‍ വാഹന വില്പനയിലും അത് സ്വാധീനിക്കുന്നതാണ് മുന്‍കാല ചരിത്രം. ജിഎസ്ടി കൂടി കുറവു വന്നതോടെ കാര്‍ വാങ്ങാന്‍ കാത്തിരുന്നവരെ ഷോറൂമിലെത്തിക്കാമെന്ന കണക്കുകൂട്ടലിലാണ് വാഹനലോകം.