
തിരുവനന്തപുരം: രാജ്യത്ത് ജി.എസ്.ടി നിരക്ക് ഘടനയുടെ പരിഷ്ക്കരണം നടപ്പാക്കുമ്പോൾ സംസ്ഥാനത്തിന് ഉണ്ടാകുന്ന വരുമാന നഷ്ടത്തെപ്പറ്റി വലിയ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഇത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്ത് അയച്ചതായി മുഖ്യമന്ത്രി അറിയിച്ചു. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ജി.എസ്.ടി നിരക്ക് ഘടന
പുനഃപരിശോധിക്കുമെന്നുള്ള പ്രഖ്യാപനമുണ്ടായിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാന ധനമന്ത്രിമാരുടെ സമിതിയിൽ ചർച്ചകളും നടക്കുന്നുണ്ട്. ജി.എസ്.ടി കൗൺസിൽ യോഗം ഉടൻ ചേരുമെന്നാണ് മനസ്സിലാക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജി.എസ്.ടി നിരക്കുകൾ പുനഃപരിശോധിക്കുമ്പോൾ വരുമാന നഷ്ടം നേരിടുന്ന സംസ്ഥാനങ്ങളുടെ ആശങ്കകൾ കേന്ദ്ര സർക്കാർ പരിഹരിക്കേണ്ടതുണ്ട്. കേന്ദ്രവും
സംസ്ഥാനങ്ങളും തമ്മിലുള്ള 50 : 50 എന്ന നിരക്ക് വിഭജനം, സംസ്ഥാനങ്ങളുടെ വരുമാനക്കുറവിനു കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.