
തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാജ ജിഎസ്ടി രജിസ്ട്രേഷന്‍ തട്ടിപ്പ് നടന്നതായി സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴ് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലുണ്ട്. വ്യാജ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് കൈമാറ്റം നടന്നതായും ധനമന്ത്രി കെ എന്‍ ബാലഗോപാലും വ്യക്തമാക്കി.
1100 കോടി രൂപ വ്യാജ ജിഎസ്ടിയിലൂടെ തട്ടിയെടുത്തുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചിരുന്നു. സെപ്തംബര്‍ 16ന് നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യത്തിന് നിയമസഭയില്‍ മുഖ്യമന്ത്രി രേഖാമൂലം നല്‍കിയ മറുപടിയിലാണ് വ്യാജ ജിഎസ്ടി തട്ടിപ്പ് സ്ഥിരീകരിക്കുന്നത്.
പരാതികളുടെ അടിസ്ഥാനത്തില്‍ ഏഴ് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. അന്വേഷണം പുരോഗമിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group