‘ഇത് രാജ്യത്തിന്റെ വളർച്ചയ്ക്ക് ഊർജം നല്‍കും..! പുതിയ പരിഷ്‌കാരം ഇന്ത്യയുടെ വികാസത്തെ ത്വരിതപ്പെടുത്തും, ജിഎസ്ടി ഇളവ് നികുതി ഭാരത്തില്‍ നിന്നുളള മോചനം’; ജിഎസ്ടി സേവിംഗ്സ് ഉത്സവത്തിന് നാളെ തുടക്കം കുറിക്കുമെന്നും നരേന്ദ്ര മോദി

Spread the love

ഡല്‍ഹി: ജിഎസ്ടി ഇളവ് സാധാരണ ജനങ്ങള്‍ക്ക് വലിയ ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ഇന്ന് അഞ്ച് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ജിഎസ്ടി സേവിംഗ്സ് ഉത്സവത്തിന് നാളെ തുടക്കം കുറിക്കുമെന്നും മോദി കൂട്ടിച്ചേർത്തു. രാജ്യത്തിന് നവരാത്രി ആശംസകളും അദ്ദേഹം നേർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഇത് രാജ്യത്തിന്റെ വളർച്ചയ്ക്ക് ഊർജം നല്‍കും. പുതിയ പരിഷ്‌കാരം ഇന്ത്യയുടെ വികാസത്തെ ത്വരിതപ്പെടുത്തും. മദ്ധ്യവർഗം, യുവാക്കള്‍, കർഷകർ, ഉള്‍പ്പെടെ എല്ലാവർക്കും പ്രയോജനമാകും. നികുതി ഭാരത്തില്‍ നിന്ന് മോചനമുണ്ടാകും. ജനാഭിലാഷം തിരിച്ചറിഞ്ഞാണ് സർക്കാരിന്റെ തീരുമാനം. ഒരു രാജ്യം ഒരു നികുതിയെന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുന്നു. ഈ പരിഷ്‌കാരത്തിന് തുടർച്ചയുണ്ടാകും.