മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ജിഎസ്ടി യോഗം ഇന്ന്, ആധാർ ബയോമെട്രിക് വഴി ജിഎസ്ടി രജിസ്ട്രേഷൻ നിർബന്ധമാക്കാൻ സാധ്യത

Spread the love

ഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍റെ അധ്യക്ഷതയില്‍ അമ്പത്തി മൂന്നാമത് ജിഎസ്ടി യോഗം ഇന്ന് ചേരും.

ആധാർ ബയോമെട്രിക് വഴി ജിഎസ്ടി രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള പുതിയ ചട്ടം യോഗത്തില്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം. . ജിഎസ്ടി രജിസ്ട്രേഷൻ, ആധാർ ബയോമെട്രിക് നിർബന്ധമാക്കാനാണ് സാധ്യത.

ഗുജറാത്ത്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നുണ്ട്. ബജറ്റ് അവതരണത്തിന് തൊട്ടുമുൻപുള്ള ജിഎസ്ടി യോഗമാണ് ഇന്ന് ചേരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ജിഎസ്ടി യോഗം കൂടിയാണ് ഇത്. ജിഎസ്ടി യോഗത്തിന് മുമ്പ് ധനമന്ത്രിമാരുടെ ബജറ്റ് ചർച്ചകള്‍ക്കായുള്ള യോഗവും ചേരും.